ഡെറാഡൂണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവം കേരളാ പൊലീസ് അന്വേഷിക്കണമെന്ന് മഞ്ഞളാംകുഴിഅലി എം.എല്‍.എ

പെരിന്തല്‍മണ്ണ: ഡെറാഡൂണില്‍ ദുരൂഹസാഹചര്യത്തില്‍ പുലാമന്തോള്‍ സ്വദേശിയായ യുവാവ് മരിച്ച സംഭവം കേരളാ പൊലീസ് അന്വേഷിക്കണമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. കഴിഞ്ഞ ആഗസ്ത് 28ന് രാത്രിയാണ് പുലാമന്തോള്‍ വടക്കന്‍ പാലൂര് സ്വദേശിയായ മേലേപീടിയേക്കല്‍ അബ്ദുള്‍ ഷുക്കൂര്‍(25) ആണ് ഡെറാഡൂണില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഇതേ തുടര്‍ന്ന ഷുക്കൂറിന്രെ മാതാവ് സക്കീന എം.എല്‍.എക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനത്തിന്റെ പകര്‍പ്പും കത്തിനൊപ്പം എം.എല്‍.എ മുഖ്യ മന്ത്രിക്ക് നല്കി. നിലവില്‍ ഡെറാഡൂണ്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന കേസ് കേരളാ പൊലീസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് മാതാവ് നിവേദനത്തിലൂടെ ആവശ്യപ്പെട്ട കാര്യങ്ങളില്‍ സമഗ്രാന്വേഷണം നത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ആഗസ്ത് 28ന് രാത്രിയില്‍ ഡെറാഡൂണ്‍ പ്രേം നഗറിലുള്ള മാക്സ് ആസപത്രിയില്‍ ചിലര്‍ അബ്ദുള്‍ ഷുക്കൂറിനെയെത്തിച്ച് സ്ഥലം വിടുകയായിരുന്നു. പരിക്കുകളോടെയാണ് എത്തിച്ചത്. ആസപത്രിയിലെത്തിച്ചപ്പോള് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ മലയാളികളടങ്ങിയ ഷുക്കൂറിന്റെ അടുത്ത ബിസിനസ് പങ്കാളികളായ അഞ്ചംഗം സംഘത്തെ ഡെറാഡൂണ്‍ പൊലീസ് അറ്സറ്റ് ചെതിരുന്നു. ബിഗ്കോയിന്‍ ഇടപാടിനായി 485 കോടി രൂപ ഷുക്കൂര്‍ ശേഖരിച്ചിരുന്നു. ഇത് തിരികെ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന മര്‍ദനത്തെ തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് ഡെറാഡൂണ്‍ പൊലീസ് പറയുന്നത്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]