കോഴിക്കള്ളന്‍ പിടിയില്‍

കോഴിക്കള്ളന്‍ പിടിയില്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറേക്കാവ് ടൗണിലെ കോഴിക്കടയില്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. എ.ആര്‍ നഗര്‍ പൂകയൂര്‍ സ്വദേശിയും ഉള്ളണം കോഴി കച്ചവടക്കാരനുമായി അബ്ദുല്‍ സലാ(25)മാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാറേക്കാവ് ടൗണിലെ ഇല്ലിക്കല്‍ സൈതലവിയുടെ കടയൂടെ പൂട്ട് പൊട്ടിച്ച് മോഷണം നടത്തിയത്. കടയിലെ കാല്‍ ലക്ഷത്തിലതികം രൂപയുടെ കോഴികള്‍, പണമടങ്ങിയ നിരവധി പാസ്സ് ബുക്കുകള്‍, ത്രാസ്, ഇന്‍വെര്‍റ്റര്‍, കത്തി, 5000 രൂപ, മറ്റു സാധന സാമഗ്രികള്‍ എന്നിവയെല്ലാം മോഷണം പോയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴി കച്ചവടക്കാരന്‍ കൂടിയായ പൂകയൂര്‍ സ്വദേശി സലാം പരപ്പനങ്ങാടിയിലെ ഉള്ളണത്ത് വെച്ചാണ് പിടിയിലായിരിക്കുന്നത്. വിവിധ ഫാമുകളില്‍ നിന്നും കോഴി ഇറക്കുമതി ചെയ്ത് പണം നല്‍കാത്തതിനെ തുടര്‍ന്ന് പിന്നീട് സലാമിന് കോഴി നല്‍കിയിരുന്നില്ല.. അതിനാല്‍ തന്നെ മറ്റു കടകളിലുള്ള കോഴികള്‍ മോഷണം നടത്തിയാണ് ഇയാള്‍ കച്ചവടം ചെയ്തിരുന്നതെന്നാണ് പോലീസ് പറഞ്ഞു. അന്നേ ദിവസം തന്നെ ദേശീയപാത തലപ്പാറക്കടുത്തുള്ള വലിയ പറമ്പിലെ കോഴിക്കടയിലും പ്രതി മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിലാണ് ഇയാള്‍ മോഷണത്തിനായി എത്തിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങലില്‍ നിന്നും വ്യക്തമായിരുന്നു. പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സലാം പിടിയിയത്.
പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Sharing is caring!