കേരളീയ വേഷത്തില്‍ അസമില്‍ താരമായി കുഞ്ഞാപ്പ
മലപ്പുറം: തന്റെ സ്വതസിദ്ധമായ കേരളീയ വേഷത്തില്‍ അസം എയര്‍പോര്‍ട്ടിലെത്തിയ വിവിഐപിയെ കണ്ടപ്പോള്‍ അസമികള്‍ക്ക് കൗതുകം. പെട്ടെന്നൊരാള്‍ വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ട് എയര്‍പോര്‍ട്ടിലേക്ക് കയറിവരുന്നത് കണ്ടപ്പോള്‍ ആളുകള്‍ ഒപ്പം കൂടി. ഉടനെ സെല്‍ഫി എടുക്കണമെന്നായി. സെല്‍ഫിയെടുത്തവര്‍ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിയാണെന്നറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കെല്ലാം സ്നേഹം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പോലും സെല്‍ഫിക്കായി ഒപ്പം നിന്നു. പരിചയപ്പെട്ടവര്‍ക്കെല്ലാം സ്വതസിദ്ധമായ പുഞ്ചിരി സമ്മാനിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ മടക്കം. കാണാം ചിത്രങ്ങള്‍.
എന്‍ ആര്‍ സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷം മനുഷ്യരുടെ ആശങ്കകള്‍ നേരിട്ട് മനസിലാക്കാനായി അസമിലെത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമുണ്ടായിരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, ഡോ: എം കെ മുനീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അസമിലെ സന്നദ്ധ പ്രവര്‍ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്‍ ഭാവി നടപടികള്‍ കൂടിയാലോചിച്ചു. അസമിലെ പൗരത്വ പ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ പരിഗണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല വേണ്ടതെന്നും സ്വന്തം പൗരന്‍മാരെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ദീര്‍ഘകാലം സൈനിക സേവനം നടത്തി ഒടുവില്‍ പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട് വാര്‍ത്തകളിലിടം പിടിച്ച മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ലയെയും നേതാക്കള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ഒരു ജവാന്‍ ശിഷ്ടജീവിതം ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയേണ്ടി വരുന്നത് അസം പ്രശ്‌നത്തിന്റെ ആഴം വിളിച്ച് പറയുന്നുണ്ട് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അബ്ദുള്‍ ബതീന്‍ ഖണ്ഡമാര്‍ (സോഷ്യല്‍ ജസ്റ്റിസ് ഫോറം ) അജ്മല്‍ ഹഖ്, അഡ്വ: മതീഉര്‍ റഹ്മാന്‍, ഗുവാഹത്തി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പള്‍ ഡോ: തൗഫീഖുര്‍ റഹ്മാന്‍, ഷഹീന്‍ ഹുസൈന്‍, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അബ്ദുള്‍ ഖയ്യും ചൗധരി, എ എ എം എസ് എ നേതാവ് മൗലാന അലി ഹുസൈന്‍ തുടങ്ങിയവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.

പൗരത്വ പ്രശ്‌നത്തില്‍ വിവിധ തലങ്ങളില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഏകോപിപ്പിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നേതാക്കള്‍ തയാറാക്കി. ഈ മനുഷ്യാവകാശ നിഷേധത്തിന്റെ ഇരകളോട് ഐക്യദാര്‍ഡ്യ പ്രഖ്യാപനവുമായിട്ടാണ് മുസ്ലിം ലീഗ് ദേശീയ നേതൃത്വം ഒന്നടങ്കം ആസാമിലെത്തിയത്.

RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]