സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു: എസ് ഡി പി ഐ

സംഘി ധനശാസ്ത്രം  ജനങ്ങളെ വിഢികളാക്കുന്നു: എസ് ഡി പി ഐ

മലപ്പുറം : നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തീക നയം രാജ്യത്തെ ജനങ്ങളെ വീര്‍പ്പുമുട്ടിച്ചിരിക്കുകയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു. കൃത്യമായ നയവും ആസൂത്രണവുമില്ലാത്ത ഭരണകൂടത്തിന്റെ നിയമങ്ങളും തീരുമാനങ്ങളും രാജ്യത്തെ കൊടിയ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതാണ്. സംഘ് പരിവാറിന്റെ ഇരുണ്ട അജണ്ട നടപ്പാക്കി രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുന്ന മോഡിസര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു. മോദീസര്‍ക്കാരിന്റെ സാമ്പത്തീക നയത്തിനെതിരെ എസ് ഡി പി ഐ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസികള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.

ഏറനാട് സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര, തവന്നൂര്‍ സംസ്ഥാന സമിതി അംഗം പി കെ ഉസ്മാന്‍ പെരുമ്പിലാവ് നിലമ്പൂരില്‍ ഉസ്മാന്‍ കരുളായി. തിരൂരില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ്, മലപ്പുറം എസ് ഡി പി ഐ വൈസ് പ്രസിഡണ്ട് അഡ്വ. സാദിഖ് നടുത്തൊടി, പുത്തനത്താണി സ് ഡി പി ഐ വൈസ് പ്രസിഡണ്ട് ഇക്റാമുല്‍ ഹഖ്,വളാഞ്ചേരി ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍, വള്ളിക്കുന്ന് ജില്ലാ സെക്രട്ടറി ബീരാന്‍കുട്ടി, മഞ്ചേരി ഡോ.അഷ്റഫ് (ആച്ചു), മങ്കട സിദ്ധീഖ് മാസ്റ്റര്‍, വണ്ടൂര്‍ എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് ബാബുമണി കരുവാരക്കുണ്ട്, താനൂര്‍ എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറി പി എ ഷംസുദ്ധീന്‍, വേങ്ങര പി എം ഷരീഖാന്‍, തിരുരങ്ങാടി അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി, കോട്ടക്കല്‍ നൗഷാദ് തിരുന്നാവായ, പെരിന്തല്‍മണ്ണ പി പി ഷൗക്കത്ത്, പൊന്നാനി റഷീദ് കാവനൂര്‍ എന്നിവര്‍ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

Sharing is caring!