തോല്വിക്ക്കാരണം ജോസ് കെ. മാണിയുടെ പക്വത ഇല്ലായ്മ: പി.ജെ ജോസഫ്

തൊടുപുഴ: പാലാ ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളെല്ലാം ജോസ് കെ. മാണി വിഭാഗത്തിന്റെ മേലില്‍ ആരോപിച്ച് പി.ജെ ജോസഫ്. തോല്‍വിക്ക് പ്രധാനകാരണം ജോസ് കെ.മാണിയുടെ പക്വതയില്ലായ്മയാണെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിക്ക് കാരണമായി. മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചു.
പ്രശ്നമുണ്ടാക്കിയത് ആരെന്ന് യു.ഡി.എഫ് പരിശോധിക്കണം. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര് തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചതുപോലുമില്ല. 54 വര്‍ഷം കെ.എം മാണി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാല്‍, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ഗൗരവകരമായി പഠിക്കണം.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ഒരു കൂട്ടര് തയാറാകാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്.
തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ കാരണം യു.ഡി.എഫ് പഠിക്കണമെന്നും ജോസഫ് പറഞ്ഞു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]