പാഠം ഒന്ന്, പാടത്തേക്ക് എന്ന പദ്ധതി കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും നടപ്പിലാക്കുമ്പോള്‍ സ്വന്തം കൃഷി നൂറുമേനി കൊയ്യുകയാണ് അജ്സല്‍

പാഠം ഒന്ന്, പാടത്തേക്ക്  എന്ന പദ്ധതി കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും  നടപ്പിലാക്കുമ്പോള്‍  സ്വന്തം കൃഷി നൂറുമേനി  കൊയ്യുകയാണ് അജ്സല്‍

ചോക്കാട്: പാഠം ഒന്ന്, പാടത്തേക്ക് എന്ന പദ്ധതി കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും നടപ്പിലാക്കുമ്പോള്‍ സ്വന്തം കൃഷി നൂറുമേനി കൊയ്യുകയാണ് അജ്സല്‍. കൃഷിചെയ്യാനായി വീടിനുസമീപം അയല്‍വാസിയായ മോയിക്കല്‍ ഇണ്ണി ഹാജി നല്‍കിയ 20 സെന്റ് ഭൂമിയിലാണ് അജ്സലി?ന്റെ കരനെല്‍കൃഷി. ബുധനാഴ്ച കൃഷി വിളവെടുത്തു. ഉമ ഇനം നെല്‍വിത്താണ് കൃഷിക്കായി ഉപയോ?ഗിച്ചത്. കൃഷിക്ക് മാതാപിതാക്കളും സഹോദരന്‍ അസ്മലും സഹായിച്ചതായി അജ്സല്‍ പറഞ്ഞു. പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്‌സല്‍. ചോക്കാട് പന്നിക്കോട്ടുമുണ്ട ലക്ഷംവീട് കോളനിയിലാണ് അജ്സലിന്റെ കുടുംബം താമസിക്കുന്നത്. കൃഷിയും കൂലിപ്പണിയുമായി കുടുംബംപോറ്റുന്ന കരുവാതൊടിക മജീദ്-സലീന ദമ്പതികളുടെ മൂത്ത മകനാണ് അജ്സല്‍. ഉപ്പക്കൊപ്പം സഹായത്തിനുപോകുമ്പോള്‍ കൃഷിരീതി കണ്ടുപഠിക്കുന്ന അജ്സല്‍ അവ പരീക്ഷിക്കുകയുംചെയ്യുന്നു. ചോക്കാട് ജിയുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലഭിച്ച പച്ചക്കറി വിത്ത് ഉപയോഗിച്ച് നിര്‍മിച്ച തോട്ടത്തില്‍നിന്ന് മികച്ച വിളവാണ് ലഭിച്ചത്. സ്‌കൂളിലെ ഹരിതസേന ക്ലബ്ബും പിടിഎയും അജ്സലിനെ മികച്ച ബാലകര്‍ഷകനായി ആദരിച്ചു.
പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അജ്സലിന് കൃഷി വകുപ്പില്‍നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കൃഷിത്തോട്ടത്തിന് 2017-ല്‍ ചോക്കാട് പഞ്ചായത്ത് കര്‍ഷകദിനത്തില്‍ മികച്ച കുട്ടികര്‍ഷകനുള്ള ആദരവും നല്‍കി. പഠനത്തിനൊപ്പം സ്‌കൗട്ട് ആന്‍ ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്, ഹരിതസേന എന്നീ പഠ്യേതര വിഷയങ്ങളിലും അജ്സല്‍ മികവുപുലര്‍ത്തുന്നു. കൃഷിയുമായി മുന്നോട്ടുപോകാനാണ് അജ്‌സലി?ന്റെ തീരുമാനം.
ബുധനാഴ്ച നടന്ന വിളവെടുപ്പില്‍ സ്‌കൗട്ട് അധ്യാപകനായ അടുക്കത്ത് സിദ്ദീഖ് ഹസന്‍, സിപിഐ എം പന്നിക്കോട്ടുമുണ്ട ബ്രാഞ്ച് സെക്രട്ടറി പി അഭിലാഷ്, ഡിവൈഎഫ്ഐ ചോക്കാട് മേഖലാ സെക്രട്ടറി കെ എസ് അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!