നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അപകടം കൈക്കുഞ്ഞ് മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്
തിരൂരങ്ങാടി: കക്കാട് കാച്ചടിക്ക് സമീപം അമ്പല റോഡില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു അപകടം കൈക്കുഞ്ഞ് മരിച്ചു. കുട്ടിയുടെ മാതാവടക്കംഅഞ്ചു പേര്‍ക്ക് പരിക്കേറ്റു. വേങ്ങര അച്ചനമ്പലം തൂമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്റിനാണ് (40 ദിവസം) മരിച്ചത്. മാതാവ് കാച്ചടി സ്വദേശിനി കരുവാട്ടില്‍ ജസീല (19 ) ,ജസീലയുടെ സഹോദരന് മുജീബ് റഹ്മാന് (30), ഭാര്യ ഷഹര്ബാന് (28), മകള്‍ ഷാനിബ(മൂന്ന്), ഓട്ടോ ഡ്രൈവര്‍ പാലത്തിങ്ങല്‍ അബ്ദുള്‍ ജലീല്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്മാട് അമ്പലപ്പടിയില്‍ നിന്ന് കാച്ചടിയിലേക്ക് വന്ന ഓട്ടോ ഇറക്കത്തിലുള്ള റോഡില്‍ നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. കോട്ടക്കല്‍ അല്‍മാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളി തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും..
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]