ഉമ്മര്‍ അറക്കലിനെ അപായപ്പെടുത്താനുള്ള സി.പി.എം. ഗൂഢാലോചന പോലീസ് നടപടി വൈകരുത്; മുസ്‌ലിംലീഗ്

ഉമ്മര്‍ അറക്കലിനെ  അപായപ്പെടുത്താനുള്ള  സി.പി.എം. ഗൂഢാലോചന പോലീസ് നടപടി വൈകരുത്;  മുസ്‌ലിംലീഗ്

മങ്കട: മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കലിനെ അപായപ്പെടുത്തുമെന്ന തരത്തില്‍ സി.പി.എം.മങ്കട ഏരിയാ സെക്രട്ടറി എന്ന ഫേസ് ബുക്ക് പേജിലുണ്ടായ പരാമര്‍ശം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇക്കാര്യത്തില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരുന്നതിനും, പ്രതികളെ പിടികൂടുന്നതിനും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും മങ്കട നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നേതാക്കളെയും, പ്രവര്‍ത്തകരെയും അപായപ്പെടുത്തി രാഷ്ര്ടീയ മുന്നേറ്റമുണ്ടാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. അത്തരം നീക്കങ്ങളെ നേരിടാനുള്ള കരുത്ത് മുസ്‌ലിം ലീഗിനുണ്ട്. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണരുതെന്നും മുസ്‌ലിം ലീഗ് ഭാരവാഹികളായ കുന്നത്ത് മുഹമ്മദ്, അഡ്വ. ടി. കുഞ്ഞാലി, വി.പി. മാനു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് സൈ്വരമായി പഠിക്കാനുള്ള സ്വാതന്ത്ര്യം ഇടത് അനുകൂല അധ്യാപകരും, എസ്.എഫ്.ഐ. പ്രവര്‍ത്തകരും നിഷേധിക്കുകയാണെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിക്കാന്‍ പോലും അനുവദിക്കാതെ ഗേറ്റ് അടച്ചിട്ട സംഭവവും അറിഞ്ഞില്ലന്ന മട്ടിലാണ് അധികൃതരുടെ പെരുമാറ്റം. ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മുസ്‌ലിം ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

Sharing is caring!