രാത്രി കാലങ്ങളില്‍ ബാറ്ററി മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

രാത്രി കാലങ്ങളില്‍  ബാറ്ററി മോഷ്ടിക്കുന്ന  യുവാവ് അറസ്റ്റില്‍

വളാഞ്ചേരി: വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ടൗണിലെ ഓട്ടോ ഡ്രൈവറായ പരപ്പില്‍ അജ്മല്‍ (31) നെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. മനോഹരനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ വളാഞ്ചേരി കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും ബാറ്ററി അഴിച്ച് മാറ്റി ക്കൊണ്ട് പോവുന്ന സി.സി.ടി.വി
ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ മുമ്പും മോഷണക്കേസില്‍ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. സീനിയര്‍ സി.പി.ഒ മാരായ ജി. അനില്‍കുമാര്‍, ടി. ശിവകുമാര്‍ , എം. ജെറീഷ്, സി.പി.ഒ മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Sharing is caring!