മലയാള സര്‍വകലാശാല വീണ്ടും ചുവന്നു

മലയാള സര്‍വകലാശാല  വീണ്ടും ചുവന്നു

തിരൂര്‍ : തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 23 ല്‍ 23 സീറ്റും നേടി എസ്.എഫ്.ഐ യ്ക്ക് വന്‍ വിജയം. അഞ്ചു സീറ്റുകളിലേക്കായി നടന്ന മത്സരത്തില്‍ എസ്.എഫ്.ഐ യ്ക്ക് എതിരെ യു.ഡി.എസ്.എഫ്, ഫ്രറ്റേര്‍ണിറ്റി സംഘടനകള്‍ മത്സരിച്ചിരുന്നു. ചെയര്‍മാന്‍,ജോയിന്റ് സെക്രട്ടറി (സ്ത്രീ സംവരണം),ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി,സ്‌പോര്‍ട്‌സ് സെക്രട്ടറി,മാധ്യമപഠനം അസോസിയേഷന്‍ സെക്രട്ടറി എന്നീ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റു സീറ്റുകളിലും പൊതുസഭയിലും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആര്‍ദ്ര കെ.എസ് 158 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി(സ്ത്രീ സംവരണം) അഖില പി,ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി സിബിന്‍ എ, സ്‌പോര്‍ട്‌സ് സെക്രട്ടറി വിഷ്ണു കെ പി, മാധ്യമപഠനം അസോസിയേഷന്‍ സെക്രട്ടറി അതുല്യ കെ ആര്‍ എന്നിവരും വിജയിച്ചു.
യൂണിയന്‍ ഭാരവാഹികള്‍ : ആര്‍ദ്ര കെ എസ് (ചെയര്‍പേഴ്‌സണ്‍), ജിബിന്‍ കിരണ്‍ കെ,റൂബി എം കെ (വൈസ് ചെയര്‍മാന്‍),വിഷ്ണു പി (ജനറല്‍ സെക്രട്ടറി), മിജോണ്‍ എ ജെ,അഖില പി (ജോയിന്റ് സെക്രട്ടറി),സിബിന്‍ എ(ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി),വിഷ്ണു കെ പി (സ്‌പോര്‍ട്‌സ് സെക്രട്ടറി),അലീന ബേബി (മാഗസിന്‍ എഡിറ്റര്‍ )
അസോസിയേഷന്‍ ഭാരവാഹികള്‍: അഖില അനിരുദ്ധന്‍( സാഹിത്യ പഠനം ),ശരണ്യചന്ദ്രന്‍ (ഭാഷാശാസ്ത്രം),അപര്‍ണ പി (സാഹിത്യരചന),യമുന ശങ്കര്‍ പി (തദ്ദേശവികസനപഠനം),ഷഹന കെ എം (ചരിത്രപഠനം),അതുല്യ കെ ആര്‍ (മാധ്യമപഠനം),സൗരവ് വി എസ്(ചലച്ചിത്രപഠനം),ശ്രേയ പി(സംസ്‌കാരപൈതൃകപഠനം),ഹരീഷ് പി(പരിസ്ഥിതിപഠനം),വിമല്‍ പി(ീെരശീഹീഴ്യ)
പി ജി മണ്ഡലത്തില്‍ സിജിന്‍ എസ്,സജാദ് എം എന്നിവരും ഗവേഷക മണ്ഡലത്തില്‍ മുസമ്മില്‍ കെ,പ്രജില്‍ കെ വി എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി.തിരൂരില്‍ വെച്ച് നടത്തിയ സ്വീകരണത്തില്‍ എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സഖാവ് അഫ്‌സല്‍, സഖാവ് ഹംസക്കുട്ടി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.

Sharing is caring!