മക്കളുടെ വിവാഹവേദിയില്‍ സഹപാഠി സംഗമം ഒരുക്കി ഡോക്ടര്‍ കുടുംബം

മക്കളുടെ വിവാഹവേദിയില്‍  സഹപാഠി സംഗമം ഒരുക്കി ഡോക്ടര്‍ കുടുംബം

രാമപുരം: ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേഴുന്ന തിരുമുറ്റത്ത് എത്തുവാന്‍ മോഹമുള്ള തന്റെ സഹപാഠികളെ മക്കളുടെ വിവാഹ ചടങ്ങുകളിലേക്ക് ക്ഷണിച്ച് ക്ലാസ് മേറ്റ് സംഗമം ഒരുക്കി വെത്യസ്ഥനായിരിക്കുകയാണ് രാമപുരത്തെ ഡോക്ടര്‍ എ. മുഹമ്മദ് മുസ്തഫയുംകുടുംബവും. സൗഹൃദങ്ങള്‍ നവ മാ ധ്യമങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ന്യൂ ജന്‍ കാലത്താണ് മൂന്നര പതിറ്റാണ്ട് കള്‍ക്ക് മുന്‍ മ്പ് തന്റെ കൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വരെ വീണ്ടും ഒരു കുടക്കീഴില്‍ അണിനിരത്തിയത്.വടക്കാങ്ങര തങ്ങള്‍ സ്‌ഹൈസ്‌കൂളിലെ 1984 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു മുസ്തഫ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ0നത്തിന് ശേഷം അവിടെ തന്നെ ജോലിയില്‍ പ്രവേശിച്ചു. അസോസിയേറ്റഡ് പ്രൊഫസറുടെഔദ്യോഗീക തിരക്കുകള്‍ കാരണം കോഴിക്കോട് ഈസ്റ്റ് ദേവഗിരിയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കി, വര്‍ഷങ്ങള്‍ പിന്നിട്ടു സഹപാഠികള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്ന് അകന്ന് പോയ സൗഹൃദങ്ങളെ കണ്ടെത്തി.വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങളും നടത്തി, സമൂഹത്തിന്റെ വെത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സാധാരക്കാരുമായ തന്റെ സഹപാഠികളേയും പൂര്‍വ്വ അധ്യാപകരേയും കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന മക്കളുടെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചാണ് വെത്യസ്ഥ സംഗമം ഒരുക്കിയത്, വിവാഹത്തിന്റെ ക്ഷണനം മുതല്‍ ചടങ്ങുകളുടെ നടത്തിപ്പുകള്‍ വരെ മുപ്പത്തഞ്ച് വര്‍ഷം മുന്‍ മ്പുള്ള കളിക്കൂട്ടുക്കാരായിരുന്നു.രാമപുരം മഹല്ല് പ്രദേശത്തെ ആദ്യ കാല ഡോക്ടറായ മുഹമ്മദ് മുസ്തഫ പരേതനായ അച്ചാഴിതൊടി സെയ്താലിക്കുട്ടിയുടെ മകനാണ്, ഡോ: മുസ്തഫ – ഡോ: കെ.വി.ലൈല ദമ്പതിമാരുടെ മക്കളായ മുഹമ്മദ് മിര്‍ഷന്‍, ആയിശ ഹിമ്പ എന്നിവരുടെ വിവാഹദിനമാണ് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥിസൗഹൃദ കൂട്ടായ്മയുടെ വേറിട്ട അധ്യായമായി മാറിയത്.മലപ്പുറം കല്‍പ്പകഞ്ചേരി കാപ്പാട് വീട്ടില്‍ നിദ മജീദാണ് മിര്‍ഷ ലിന്റെ വധു. അരീക്കോട് കിഴുപ്പറമ്പ് ചോഴിക്കാട്ട് സി.എച്ച്.അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഫാജില്‍ ഹഖാണ് ആയിശ ഹിമ്പയുടെ വരന്‍.

Sharing is caring!