ലീഗില്‍ പാട്ടിത്തെറി, പാണക്കാട് തങ്ങളുടെ വീടിന് മുന്നില്‍ യൂത്ത്ലീഗുകാരുടെ പ്രതിഷേധം

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ വീടിന് മുന്നില്‍ യൂത്ത്ലീഗുകാരുടെ പ്രതിഷേധം.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെചൊല്ലി ലീഗില്‍പൊട്ടിത്തെറി. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ആരാകണമെന്നതിനെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ പടല പിണക്കങ്ങള്‍ ഉടലെടുത്തത്.
യൂത്ത്ലീഗിലെ ഉപ്പള ഉള്‍പ്പടെയുള്ള പ്രാദേശികസമിതികളിലെ നേതാക്കള്‍ പാണക്കാട് തങ്ങളുടെ തറവാടിന് മുന്നില്‍ പ്രതിഷേധിച്ചു. മഞ്ചേശ്വരത്തിന് പുറത്തുള്ളവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ലീഗില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് പാര്ട്ടിയില്പൊട്ടിത്തെറി ഉടലെടുത്തത്. മുസ്ലിംലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീന്റെ പേരുന്നയിച്ചപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്. കന്നഡ ഭാഷാമേഖലയില്‍ നല്ല സ്വാധീനമുള്ള, യുവത്വത്തിന്റെ പ്രാതിനിധ്യമായ യൂത്ത്ലീഗ് നേതാവ് എ.കെ.എം. അഷ്റഫിനെ കളത്തിലിറക്കണമെന്നാണ് പ്രാദേശിക ഭാരവാഹികളടക്കം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ഒരു തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് ഇന്ന് പ്രഖ്യാപനമില്ലെന്ന് പറഞ്ഞ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു.നാളെ പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]