ചെറുകുളമ്പിലെ മതപഠന സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്ഥാപന നടത്തിപ്പുകാരന്
മലപ്പുറം: ചെറുകുളമ്പിലെ സ്വകാര്യ മതപഠന സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകാത്ത 17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനായ കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ചരട വീട്ടില്‍ മുഹമ്മദ് റഫീഖ് (34) കുളത്തൂര്‍ പോലീസിന്റെ പിടിയിലായി.
ജില്ലാ ചൈല്‍ഡ് ലൈന്‍ കിട്ടിയ പരാതിപ്രകാരം കുളത്തൂര്‍ പോലീസ് കേസെടുക്കുകയും പ്രതിയ വലിയ പറമ്പില വാടക വീട്ടില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു സ്ഥാപനത്തിന് വിദ്യാര്‍ഥികളെ അവടെ താമസിച്ചു പഠിപ്പിക്കുന്നതിനും മറ്റും ആവശ്യമായ അനുമതിയും മതിയായ സുരക്ഷയും ഒരുക്കിയിട്ടു ഉണ്ടോ എന്നും മറ്റേതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍്ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറായ 1098ല്‍ വന്ന ഫോണ്‍കോളിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് സ്ഥാപനത്തില്‍ പഠിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളേയും ഇവിടെനിന്നും മോചിപ്പിച്ചു. 12പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ മോചിപ്പിച്ചത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സ്ഥാപനത്തില്പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതി കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ചരട വീട്ടില്‍ മുഹമ്മദ് റഫീഖിനെ അറസറ്റ് ചെയ്തത്. ബാലനീതി നിയപ്രകാരം സ്ഥാപനം രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നും ഇതിനാല്‍ സ്ഥാപനം അനധികൃതമാണെന്നും അധികൃതര്‍ പറഞ്ഞു.
ളത്തൂര് പോലീസ് ഇന്‍സ്പെക്ടര്‍ മധുവിനെ കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഷക്കീല്‍, രഞ്ജിത്ത്, അബ്ദുല്‍ സത്താര്‍ , ദീപക്, സുനില്‍ ധന്യ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു
സമാനമായ മറ്റൊരു കേസും ആഴ്ചകള്‍ക്ക് മുമ്പ് മലപ്പുറം തേഞ്ഞിപ്പലത്ത് നടന്നിരുന്നു. താന്‍ പഠിപ്പിക്കുന്ന 13കാരിയായ യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അധ്യാപകനെതിരെ തേഞ്ഞിപ്പലം പോലീസ് പോസ്ക്സോ കേസെടുത്തിരുന്നു.. തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കലില്‍ സ്കൂളിലെ താല്കാലിക അധ്യാപകനായ മസൂദ് ആണ് കേസിലെ പ്രതി. സംഭവത്തെ തുടര്‍ന്ന് അ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിനി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴവണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. താന്‍ പഠിപ്പിച്ച കുട്ടിയെ തന്നെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുറച്ചുനാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ഒരു സ്കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സ്കാനിംഗ് സെന്ററില്‍ നിന്നാണ് തേഞ്ഞിപ്പാലം പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് സ്വമേധയാ കേസെടുത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അപ്പോഴേക്കും മുങ്ങിയിരുന്നു.
തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടിലെത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്കൂളിലെ പ്രധാന അധ്യാപകന് പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]