കലാലയങ്ങള്‍ അക്രമങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല: എസ്.എഫ്.ഐ

കലാലയങ്ങള്‍ അക്രമങ്ങള്‍ കൊണ്ട്  തകര്‍ക്കാന്‍ കഴിയില്ല: എസ്.എഫ്.ഐ

മലപ്പുറം: കലാലയങ്ങളില്‍ എസ്.എഫ്.ഐ നടത്തുന്ന മുന്നേറ്റത്തില്‍ വിറളി പൂണ്ട് നടത്തുന്ന അക്രമങ്ങളില്‍ തകരുന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ എന്ന് ജില്ലാ സെക്രട്ടറിയേറ്റ്.കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോളി തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാല്‍പത്തിഒന്‍പതാം തവണയും അങ്ങാടിപ്പുറം പോളിയില്‍എസ്.എഫ്.ഐ
ജയിച്ചതില്‍ നിരാശപൂണ്ട എം.എസ്.എഫ് പ്രവര്‍ത്തകര്‍ പോളിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടിരുന്നു.ാളെ അക്രമത്തില്‍ അങ്ങാടിപ്പുറം പോളി യൂണിയന്‍ പി.യു.പി ഷബീര്‍ ശിബില്‍,ഷെഫിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ആശയങ്ങള്‍ കൊണ്ട് പരാജയപ്പെടുത്താന്‍ കഴിയാത്തത് കൊണ്ടാണ് അക്രമങ്ങള്‍ കൊണ്ട് എസ്.എഫ്.ഐ യെ കീഴ്‌പ്പെടുത്താന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നത്. സമാനമായ നിരവധി അക്രമങ്ങളാണ് ഈ അടുത്ത് നടന്നത്. എടക്കരയില്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അഭിനവിനെഎസ്.എഫ്.ഐ ഗുണ്ടകള്‍ അക്രമിച്ചതും, പാലേമാട് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്യാമ്പസ് ഫ്രണ്ടുകാര്‍ അക്രമിച്ചതും ഈ അടുത്താണ്. എസ്.എഫ്.ഐ യെ അക്രമങ്ങളിലൂടെ തകര്‍ക്കാം എന്ന ഗൂഡലക്ഷ്യമാണ് ഇതിനു പിന്നില്‍. അങ്ങാടിപ്പുറം പോളിയില്‍ അക്രമം നടത്തിയ രണ്ട് യൂത്ത് ലീഗുകാരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു.മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കെതിരായി തിങ്കളാഴ്ച്ച ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും, ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറീച്ചു.

Sharing is caring!