കരിപ്പൂരിലെ ബാത്‌റൂമില്‍നിന്നും 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരിലെ  ബാത്‌റൂമില്‍നിന്നും 53 ലക്ഷം രൂപയുടെ  സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നരകിലോ സ്വര്‍ണം ശുചിമുറിയില്‍ നിന്നു കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് വിമാനത്താവളത്തിന്റെ എമിഗ്രേഷന്‍ ഹാളിന്റെ സമീപത്തുളള പുരുഷന്‍മാരുടെ ശുചിമുറിയില്‍ നിന്നു 1.467 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഒരുകിലോ തൂക്കം വരുന്ന ഒരു സ്വര്‍ണ ബിസ്റ്റുകളും നാലു ചെറിയ ബിസ്‌ക്കറ്റുകളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.
ഗള്‍ഫില്‍ നിന്ന് യാത്രക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണം ശുചിമുറിയില്‍ ഒളിപ്പിച്ചു ശുചീകരണ തൊഴിലാളികള്‍ വഴി പുറത്ത് കടത്താനായിരുന്നു ശ്രമമെന്നു കരുതുന്നു. രാവിലെ ഈഭാഗത്തു ജോലിയിലുള്ള രണ്ടു ശുചീകരണ തൊഴിലാളികളെ കസ്റ്റംസ് ചോദ്യം ചെയ്തു. പിടികൂടിയ സ്വര്‍ണത്തിന് 53 ലക്ഷം രൂപ വിലലഭിക്കും. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ ഒന്നിച്ചെത്തുന്ന സമയത്താണ് സ്വര്‍ണം കാണപ്പെട്ടത്.

കൊണ്ടോട്ടി:കരിപ്പൂരില്‍ നിന്നു ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ കഞ്ചാവ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കാസറഗോഡ് ബന്ദിച്ചാല്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ്(29) എന്ന യാത്രക്കാരനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 1.5 കിലോ ഗ്രാം കഞ്ചാവ് ബാഗിനുളളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ചിരുക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയ ഇയാളുടെ ബാഗേജ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.കഴിഞ്ഞ ദിവസവും ഒന്നര കിലോ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയിലായിരുന്നു.

Sharing is caring!