തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി ആരോപണം

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍  സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച്  മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി  ആരോപണം

തിരുവനന്തപുരം: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി ആരോപണം. ബിടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചതിന്റ രേഖകള്‍ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേവ് യുനിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. 29 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്. ഉത്തരക്കടലാസും ,അദാലത്തിലെ മിനിട്സും അടക്കം ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്.
കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം ലഭിച്ചത് 29 മാര്‍ക്കാണ് ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ടിയിരുന്നു വിദ്യാര്‍ഥികളുടെ അപേക്ഷകണക്കിലെടുത്ത് പുനപരിശോധന നടത്തിയെങ്കിലും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് ആരോപണം.

Sharing is caring!