പോളി ടെക്നിക് ഇലക്ഷന്‍ മലപ്പുറം ജില്ലയില്‍ ചരിത്ര വിജയം നേടി എം.എസ്.എഫും മുന്നണിയും
മലപ്പുറം: സംസ്ഥാനത്തെ പോളി ടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ എം.എസ്.എഫിന്നും മുന്നണിക്കും ചരിത്ര വിജയം നേടാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ഇലക്ഷന്‍ നടക്കുന്ന അഞ്ച് പോളി ടെക്നിക് കോളേജുകളില്‍ മൂന്ന് പോളിയും എം.എസ്.എഫും മുന്നണിയും തൂത്തുവാരി. തിരൂരിലെ എസ്.എസ്.എം.പോളിടെക്നിക് കോളേജ്, മഞ്ചേരി ഗവണ്‍മെന്റ് പോളി ടെക്നിക് കോളേജ്, തിരുരങ്ങാടി അവുക്കാദര്‍ക്കുട്ടി നഹാ സാഹിബ് ഗവണ്‍മെന്റ് പോളി ടെക്നിക് കോളേജുകളില്‍ എം.എസ്.എഫ് മുന്നണിയായും യൂണിയന്‍ നേടി എസ്.എഫ്ഐ വര്‍ഷങ്ങളായി കുത്തകയാക്കി വെച്ചിരുന്ന തിരുരങ്ങാടി പോളി ടെക്നിക്ക് കോളേജ് എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു.കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്.എഫ്.ഐ വലിയ തോതില്‍ അക്രമത്തിന്ന് നേതൃത്വം കൊടുത്ത പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിയില്‍ എം.എസ്.എഫും മുന്നണിയും വലിയ മുന്നേറ്റമാണ് നടത്തിയത്.
എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തുന്ന അക്രമ രാഷ്ട്രിയത്തിന് ക്യാമ്പസുകളില്‍ വിദ്യര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ നിന്ന് പുറം തള്ളുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും ഇന്നലെ നടന്ന പോളി ടെക്നിക് കോളേജിലെ ഇലക്ഷന്‍ റിസള്‍ട്ട് വന്നതോടെ കാണാന്‍ പറ്റുന്നതെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയും ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]