കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എസ്.എഫ്.ഐ പിടിച്ചെടുത്തു

കുറ്റിപ്പുറം എം.ഇ.എസ്  എഞ്ചിനീയറിംഗ് കോളേജ്  എസ്.എഫ്.ഐ പിടിച്ചെടുത്തു

മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് മികച്ച വിജയം ഇതോടെ 13 വര്‍ഷത്തെ യു ഡി എസ് എഫ് കോട്ടയാണ് എസ്.എഫ്.ഐ തകര്‍ത്തത്. മതതീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ വിധിയെഴുതാം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എസ്.എഫ്.ഐക തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ ശരത് ബാബു സി, വൈസ് ചെയര്‍മാന്‍ ധന്യ ശിവദാസ് എം എം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷലൂഫ് ,ജോയിന്റ് സെക്രട്ടറി ശിശിര ജെ എസ്, യു യു സി നസീഹ് കെ,അബ്ദുല്‍ സാലിഹ്, ആര്‍ട്‌സ് സെക്രട്ടറി എബിന്‍ ആര്‍ , മാഗസിന്‍ എഡിറ്റര്‍ ശ്രീലക്ഷ്മി എം എം, ജനറല്‍ ക്യാപ്റ്റന്‍ സജില്‍ കെ
എസ്.എഫ്.ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മലപ്പുറം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു

Sharing is caring!