കാഞ്ഞിയൂര്‍ കരുവാട്ട് അയ്യപ്പക്ഷേത്രത്തിലെ നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം

കാഞ്ഞിയൂര്‍ കരുവാട്ട്  അയ്യപ്പക്ഷേത്രത്തിലെ  നാലു ഭണ്ഡാരങ്ങള്‍  കുത്തിത്തുറന്ന് മോഷണം

ചങ്ങരംകുളം: കാഞ്ഞിയൂര്‍ കരുവാട്ട് അയ്യപ്പക്ഷേത്രത്തിലെ നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. ക്ഷേത്ര കോമ്പൗണ്ടിലെയും നടവരാന്തയിലെയും ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരുമ്പ് കമ്പിയില്‍ സ്ഥാപിച്ച ഭണ്ഡാരങ്ങള്‍ പിഴുതെടുത്ത് പണമെടുത്തശേഷം ക്ഷേത്രത്തിന് സമീപത്തെ നടപ്പാതയിലും പറമ്പിലുമായി ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ തൂക്കുവിളക്ക് ഉപയോഗിച്ചാണ് ഭണ്ഡാരങ്ങള്‍ പിഴുതെടുത്തതെന്ന് പൊലീസ് പറഞ്ഞു. തൂക്കുവിളക്ക് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
നാലുമാസം മുമ്പാണ് ഭണ്ഡാരങ്ങള്‍ തുറന്നത്. അന്ന് പതിനായിരത്തോളം രൂപയുണ്ടായിരുന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇത്തവണ പ്രളയമായതിനാലാണ് ഭണ്ഡാരങ്ങള്‍ തുറക്കാന്‍ വൈകിയത്.
ചങ്ങരംകുളം പൊലീസ് അന്വേഷണമാരംഭിച്ചു. ഒരാഴ്ച മുന്‍പ് ചേകനൂര്‍ കാലഞ്ചാടി ക്ഷേത്രത്തിലെ ആറു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.

Sharing is caring!