എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ ആക്രമണമെന്ന് പരാതി

എസ്എഫ്ഐ  പ്രവര്‍ത്തകര്‍ക്കുനേരെ  ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ  ആക്രമണമെന്ന് പരാതി

മലപ്പുറം: പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ ആക്രമണമെന്ന് പരാതി. ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഷംസുദ്ധീന്‍, ബികോം ഫിനാന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെസിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലേമാട് നാരോക്കാവില്‍ ആയുധധാരികളായ ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയമാണ് ആക്രമണ കാരണം. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ജെസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Sharing is caring!