എന്തിനാ മന്ത്രി കെ.ടി ജലീലിനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത് ? എതിരാളികളായ സുഹൃത്തുക്കള്‍ക്കുള്ള ഉത്തരം ഇതാണ്
മലപ്പുറം: എന്തിനാ ഡോ കെ.ടി ജലീലിനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന അദ്ദേഹത്തിന്റെ രാഷ്ടീയ എതിരാളികളായ എന്റെ സുഹൃര്‍ത്തുകളൂടെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ഈ ചിത്രത്തിലുണ്ട്. ആരുമില്ലത്തവളായാണു ആസ്യാത്ത വൃദ്ധ സദനത്തിലെത്തിയത് എന്നാല്‍ ആസ്യാത്തയുടെ മടക്കം സ്വന്തം മക്കളില്‍ നിന്ന് ലഭിക്കാത്ത കരുതലോടെയും സ്‌നേഹത്തോടെയുമാണ്. മന്ത്രി ജലീല്‍ ജനാസക്ക് ഇമാമായാത് അവര്‍ തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്.
കുറ്റിപ്പുറം സ്വദേശിയായ മുസ്തഫ മേലേതിലാണ് മന്ത്രി ജലീലിന്റെ നന്മയെ വാഴ്ത്തി ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പോസറ്റിട്ടത്.
ഇതിലപ്പുറം ഒരു മഹത്വം ജലീലെനിനെ തേടി വരാനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിരക്കും മാറ്റിവെച്ച് ജന്മം നല്‍കാത്ത ആ ഉമ്മയുടെ ജനാസ നമസ്‌കാരത്തിനു ഇമാമാകാന്‍ എത്തിയ ജലീലിന്റെ ആ സ്‌നേഹമുണ്ടല്ലോ മാത്യകയാക്കണം നാമോരോരുത്തരും. എന്റെ ഉമ്മ മരിച്ചതില്‍ പിന്നെ എന്റെ ഉമ്മയായിരുന്നു ആസ്യാത്ത. കാണാതായാലുള്ള പരിഭവം പറച്ചില്‍ ഇനി ഓര്‍മ മാത്രമെന്നും പറഞ്ഞാണ് മുസ്തഫ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മന്ത്രി ജലീലിന്റെ വേദന
എന്റെ മന്ത്രിക്കുട്ടി’ എന്ന് വിളിച്ച് തലോടാനും പരിഭവങ്ങള്‍ പങ്കുവയ്ക്കാനും ഇനി ആസ്യാത്ത ഉണ്ടാവില്ലെന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു വേദനയാണ് മന്ത്രി ജലീലിനും. ആസ്യാത്ത എനിക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് ഒരു മറുപടിയില്ല. ഓരോ തവണയും തവനൂര്‍ ഓള്‍ഡേജ് ഹോമിലെത്തുമ്പോള്‍ പൂമുഖത്ത് ചിരിച്ചുകൊണ്ട് അവരുണ്ടാകുമായിരുന്നു. ഇനി ആ ചിരി ഓര്‍മമാത്രമാണ് അവസാനമായി ആസ്യാത്തയെ ഒരുനോക്കുകാണാന്‍ ഔദ്യോഗിക തിരക്കുകള്‍ക്ക് വിടനല്‍കി തലസ്ഥാനത്തുനിന്ന് പുറപ്പെടുന്നതിനുമുമ്പ് മന്ത്രി കെ ടി ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചതാണിത്. ആറുവര്‍ഷമായി തവനൂര്‍ വൃദ്ധസദനത്തില്‍ അന്തേവാസിയായിരുന്നു ആസ്യാത്ത. ഭര്‍ത്താവ് മരണപ്പെട്ടു. മക്കളില്ല. ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ട് വാര്‍ധക്യ സഹജതയില്‍ വീര്‍പ്പുമുട്ടിയ ഘട്ടത്തിലാണ് തവനൂര്‍ വൃദ്ധസദനത്തില്‍ എത്തിയത്. പിന്നെ അത് ആസ്യാത്തയുടെ ലോകമായി. ചിരിച്ചും രസിച്ചും സൊറ പറഞ്ഞും ഓള്‍ഡേജ് ഹോമിന്റെ പൂമുഖപ്പടിയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി വരുന്നവരെ വരവേല്‍ക്കാന്‍ എപ്പോഴും അവരുണ്ടാകും. മന്ത്രിയുടെ; ഫെയ്‌സ്ബുക്ക് കുറിപ്പുകളില്‍ പലപ്പോഴും മോണകാട്ടി ചിരിക്കുന്ന ആസ്യാത്ത കടന്നുവന്നിട്ടുണ്ട്.
ഈ ഓണാഘോഷത്തിന് ഒത്തുകൂടിയപ്പോഴാണ് ഏറ്റവും ഒടുവില്‍ മന്ത്രി ആസ്യാത്തയെ കണ്ടത്.കലക്ടര്‍ ജാഫര്‍ മലിക്കും ഗായകനും സുഹൃത്തുമായ ഫിറോസ് ബാബുവുമെല്ലാം അന്നത്തെ ചടങ്ങിനുണ്ടായിരുന്നു. ഉമ്മറപ്പടിയിലിരുന്ന് പതിവുപോലെ സംസാരിച്ചു. പുറംപോക്കിലെ രേഖകളൊന്നുമില്ലാത്ത തന്റെ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കി അങ്ങോട്ടുപോകണമെന്നുമായിരുന്നു ആസ്യാത്തയുടെ ആഗ്രഹം.
നിങ്ങള്‍ പോയാല്‍ ഞാനെങ്ങനെ നിങ്ങളെ കാണുമെന്ന ചോദ്യത്തിന്’അങ്ങട്ട് വന്നാമതി എന്നായിരുന്നു അവരുടെ മറുപടിയെന്നും മന്ത്രി കുറിച്ചു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]