ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് നാളെ നാടിന് സമര്‍പിക്കും
മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം സപ്തംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും.വിദ്യാഭ്യാസത്തിലൂടെ വളരുകയും അസ്തിത്വ പ്രതിസന്ധി മറികടക്കുകയും ചെയ്യുന്ന ഒരു ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് ആരംഭിച്ചത്.
പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും പ്രസാധന രംഗത്ത് വേറിട്ട ചുവടുകള്‍ വെക്കുകയും മീഡിയയില്‍ സക്രിയമായി ഇടപെടുകയും സാമൂഹിക ശാക്തീകരണ പദ്ധതികള്‍ ഏറ്റെടുക്കുകയും ആവശ്യമായ മാനവ വിഭവശേഷി വികസിപ്പിക്കുകയും
സമൂഹത്തിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് സെന്ററിന്റെ ലക്ഷ്യം.ഇതിനായി ഇന്‍സ്റ്റിറ്റിയൂഷണല്‍ എംപവര്‍മെന്റ്
ദാറുല്‍ ഹിക്മ , ബുക്പ്ലസ്, മീഡിയ ലൈന്‍, , റിസോഴ്സ് ഹബ്, സൈകോ-സോഷ്യല്‍ ഹെല്‍ത്ത് ക്ലബ്,യുട്യൂബ് ചാനല്‍, മീഡിയ സ്കൂള്‍, ട്രൈനേഴ്സ് പൂള് തുടങ്ങി നിരവധി വകുപ്പുകള്‍ സി.എസ്.ഇക്കു കീഴില്‍ ഇതിനകം പ്രവര്‍ത്തന സജ്ജമായി.
സി.എസ്.ഇയുടെ വിവിധ ട്രൈനിംഗ് പ്രൊജക്ടുകള്‍ക്ക് വേണ്ട മാനവവിഭവശേഷി വികസിപ്പിക്കുന്നതോടൊപ്പം
സാമൂഹിക ഉന്നമനത്തിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് വിവിധ ഉദ്യോഗ തലങ്ങളിലും അക്കാദമിക, നിയമ രംഗങ്ങളിലും കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനുള്ള പദ്ധതികള്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഓറിയന്റേഷനും മോറല്‍ ഗ്രൂമിംഗും നല്കുന്ന ആബിള്‍ പരിശീലന പദ്ധതി, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെകണ്ടറി-ഡിഗ്രി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായിത്തീരാനുമുള്ള ‘കോഡ്’പരിശീലന പദ്ധതി, നിരന്തര പരിശീലനം നല്കി പഠന മികവും കരിയര്‍ ഓറിയന്റേഷനും നല്കുന്ന ‘ മാപ് ഇന്ത്യ’ പദ്ധതി,
ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ സംസാരിക്കാനും എഴുതാനുമുള്ള പരിശീലനം നല്കുന്ന ‘ലീഫ് ‘പദ്ധതി,
‘ലീഡ്’ സ്പോകണ്‍ ഇംഗ്ലീഷ് കോഴ്സ് ഉള്‍പെടെ വിവിധ പരിപാടികള്‍ക്ക് ഇതിനകം തന്നെ തുടക്കമായി.
വെള്ളിയാഴ്ച വൈകീട്ട് നാലിന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും ഓഫീസ് ആന്റ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. പ്രൊജക്റ്റ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഡോര്‍മെറ്ററികള്‍, ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് ഇതോടെ സെന്ററില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.
സംഘടനക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 647 പ്രാഥമിക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പത്തിരണ്ടായിരം പഠിതാക്കളും 988 അധ്യാപകരുമുണ്ട്. കൂടാതെ നിരവധി മോഡല്‍ വില്ലേജുകളും മഹല്ലുകളും നടത്തുന്നു. രണ്ടു മാസം മുന്‍പ് ബീഹാറിലെ കിഷന്‍ഗഞ്ജില്‍ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സ് എന്ന സ്ഥാപനവും ഹാദിയക്കു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഡിജിറ്റല്‍ ക്ലാസ്സ് റൂം ഉദ്ഘാടനം സമസ്ത ജന. സെക്രട്ടറി, കെ.ആലിക്കുട്ടി മുസ്ലിയാരും ,
സെമിനാര്‍ ഹാള്‍ ഉദ്ഘാടനം എം. ടി അബ്ദുള്ള മുസ്ലിയാരും കൗണ്‍സിലിംഗ് സെന്റര്‍ അബ്ബാസലി ശിഹാബ് തങ്ങളും മീഡിയ സ്റ്റുഡിയോ പി. കെ കുഞ്ഞാലികുട്ടി എം.പിയും, ഹോസ്റ്റല്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി.യും, ആംഫി തിയേറ്റര്‍ പി. വി അബ്ദുല്‍ വഹാബ് എം.പിയും നിര്‍വ്വഹിക്കും.
സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബശീര്‍ അലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ നാസര്‍ ഹയ്യ് തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍, പി. ഉബൈദുള്ള, എം.എല്‍.എ, കെ. എന്‍. എ ഖാദര്‍ എം.എല്‍.എ
എന്നിവര്‍ പ്രസിദ്ധീകരണ വിഭാഗമായ ബുക് പ്ലസിന്റെ വിവിധ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കൂടാതെ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]