ഭാഷാസമര സ്മാരക ലൈബ്രറിയും നവീകരിച്ച ഓഫീസും നാടിന് സമര്‍പ്പിച്ചു
മലപ്പുറം: ഭാഷാസമര സ്മാരത്തിന് ഇനി പുതിയ മുഖം. ലൈബ്രറിയും നവീകരിച്ച ഓഫീസും നാടിനായി സമര്‍പ്പിച്ചു. നവീകരിച്ച ഓഫീസ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ലൈബ്രറി മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി, കോണ്‍ഫറന്‍സ് ഹാള്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസ്ഥാനത്ത് മുസ്ലിം യൂത്ത് ലീഗ് തയ്യാറാക്കിയ പുതിയ ലൈബ്രറി അഭിമാനകരവും ചരിത്രപരവുമായ കാല്‍വെപ്പാണെന്ന് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. യുവ സമൂഹം മുന്നിട്ടിറങ്ങിയാല്‍ യാഥാര്‍ത്ഥ്യമാവാത്ത ഒരു സ്വപ്നം ലോകത്തില്ല. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനയുടെയും ജീവവായുവാണ് യുവാക്കള്‍. പാര്‍ട്ടിയില്‍ യുവതലക്ക് അവസരം നല്‍കണം. ഓരോ മേഖലയിലും അവരുടെ സാനിധ്യം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഒരു സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കാരണമായ ഭുതകാലത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് ഭാഷാ സമരമെന്ന് എം.പി അബ്ദുല്‍ സമദ് സമദാനി ഓര്‍മിപ്പിച്ചു. അവരുടെ ഓര്‍മകളുറങ്ങുന്ന ഗോപുരത്തിന്റെ അകത്തിളത്തില്‍ ഭൂതകലത്തിന്റെ നല്ലോര്‍മകള്‍ ജ്വലിച്ചു നില്‍ക്കണം. കഴിഞ്ഞു പോയ നേതാക്കളും മഹത്തുക്കളും സ്മരണകളായി പുതുതലമുറയുടെ സിരകളിലേക്ക് പകര്‍ന്നു നല്‍കണം. ഇന്നിനെ നോക്കി കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ത്തമാന കാലത്തിന് ഇന്നലെകളെ പഠിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യാക്ഷത വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍, എം.എ ഖാദര്‍, എം. അബ്ദുല്ല കുട്ടി, പി.എ റഷീദ്, സലീം കുരുവമ്പലം, ഉമര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, കെ.ടി അഷ്റഫ്, കുറുക്കോളി മൊയ്തീന്‍, ഇസ്ഹാഖ് കുരിക്കള്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, വി.ടി സുബൈര്‍ തങ്ങള്‍, അമീര്‍ പാതാരി, ശരീഫ് കുറ്റൂര്‍, വി.കെ.എം ഷാഫി, എന്‍.കെ അഫ്സല്‍ റഹ്മാന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ബാവ വിസപ്പടി, ഗുലാംഹസന്‍ ആലംഗീര്‍, എം.കെ.സി നൗഷാദ്, ആഷിഖ് ചെലവൂര്‍, ശമീര്‍ ഇടിയാട്ടില്‍, ഹനീഫ മൂന്നിയൂര്‍, പി.എ സലാം പ്രസംഗിച്ചു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]