ജിദ്ദ കെ.എം.സി.സി സി.എച്ച് സെന്ററുകള്‍ക്ക് 41 ലക്ഷം രൂപ സഹായം നല്‍കി

ജിദ്ദ കെ.എം.സി.സി  സി.എച്ച് സെന്ററുകള്‍ക്ക്  41 ലക്ഷം രൂപ സഹായം  നല്‍കി

മലപ്പുറം: ജിദ്ദ കെ.എം.സി സി സെന്‍ട്രല്‍ കമ്മിറ്റി വിവിധ സി.എച്ച് സെന്ററുകള്‍ക്ക് 41 ലക്ഷം രൂപയുടെ സഹായം നല്‍കി. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ട് സമര്‍പ്പിക്കുകയും ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് വിവിധ സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ അതാത് സെന്ററുകള്‍ക്കുളള വിഹിതം ഏറ്റുവാങ്ങുകയും ചെയ്തു.തിരുവനന്തപുരം, ആലപ്പുഴ, മണ്ണാര്‍ക്കാട്, മലപ്പുറം, നിലമ്പൂര്‍, മങ്കട, കൊണ്ടോട്ടി, തിരൂര്‍, കോഴിക്കോട്, തളിപ്പറമ്പ് ,കാസര്‍കോഡ്,
എന്നീ സി.എച്ച് സെന്റുകള്‍ക്കാണ് ജിദ്ദ കെ.എം.സി.സി ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി ഫണ്ട് നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്ററില്‍ രണ്ടര കോടി രൂപ ചിലവില്‍ ജിദ്ദ കെ.എം.സി.സി നിര്‍മ്മിക്കുന്ന ഡോര്‍മെന്ററി കെട്ടിടത്തിന്റെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന സിഎച്ച് സെന്റര്‍ ആസ്ഥാന മന്ദിരത്തിന്റെ ചിലവ് വഹിക്കുന്നതും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ്.തിരുവനന്തപുരം സി എച്ച് സെന്റര്‍ മഞ്ചേരി സി.എച്ച് സെന്ററിന്റെര്‍ എന്നിവിടങ്ങളില്‍ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെ.പി.എ മജീദ്, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ
എ.കെ.മുഹമ്മദ് ബാവ ,ഇസ്ഹാഖ് പൂണ്ടോളി, സി.സി.കരീം,ജീവകാരുണ്യമേഖലയിലും സേവന രംഗത്തും ജിദ്ദ കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കെ.എം.സി – സി നേതാക്കളായ
ഗഫൂര്‍ പട്ടാമ്പി, അബ്ബാസ് മുസ്ലിയാരങ്ങാടി, നൗഫല്‍ ഉള്ളാടന്‍, റഷീദ് പറങ്ങോടത്ത്, പി.കെ.സുഹൈല്‍, അലികളത്തില്‍, കുഞ്ഞിമുഹമ്മദ് പട്ടാമ്പി, കെ.സി.ശിഹാബ്, സഹല്‍ തങ്ങള്‍ ,അലവി കൊട്ടപ്പുറം, ബാവ കോഡൂര്‍, ഉനൈസ്‌കരിമ്പില്‍, സി.വി.മുജീബ്, അബ്ദു ചെമ്പന്‍, നസീം കാടപടി, സി.സി.മുജീബ്, യൂസഫ് കൊന്നോല’ യു. അശ്‌റഫ് ആലപ്പുഴ, റഈസ് ,കോയ, അബ്ദുസ്സമദ് ,മുജീബ് ദേവര്‍ സോല, സി.ടി മുഹമ്മദ്, എം.അബൂബക്കര്‍ ഹാജി,
സലാം മാസ്റ്റര്‍ മണ്ണാര്‍ക്കാട്, അശ്‌റഫ് തച്ചമ്പറ്റ, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Sharing is caring!