പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ  പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന്  അഭിഭാഷകനെതിരെ കേസ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെ കേസ്. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജില്‍ കൊണ്ടുപോയെന്നും മൊഴി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്ന പ്രതി അവസാനം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന അഭിഭാഷകനാണ് ഇന്ന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര കുണ്ടൂര്‍ പുത്തന്‍പീടിയേക്കല്‍ മുനീര്‍ (42)നാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരിയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് മഞ്ചേരി പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഈയിടെ നാട്ടില്‍ തിരിച്ചെത്തിയ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായ ശേഷം കീഴ്ക്കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്‍ മഞ്ചേരി സി ഐ മുമ്പാകെ ഹാജരായി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയത്.
അതേ സമയം മലപ്പുറം വളാഞ്ചേരിയില്‍ പതിനാലുവയസ്സുകാരനെ കഞ്ചാവു നല്‍കി മയക്കി പ്രകൃതി വിരുദ്ധ പീഠനത്തിനിരയാക്കിയ കേസില്‍ കൗമാരക്കാരനടക്കം മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായതും ദിവസങ്ങള്‍ക്ക്മുമ്പാണ്. പൈങ്കണ്ണൂര്‍ ചെമ്പ്ര വീട്ടില്‍ രാഹുല്‍ എന്ന അപ്പു (19), എടയൂര്‍ മണ്ണത്ത് പറമ്പ് ചോലക്കല്‍ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ടി. മനോഹരന്‍ അറസ്റ്റ് ചെയ്തത്.

Sharing is caring!