കൊണ്ടോട്ടി ഓമാനൂരിലെ 9-ാംക്ലാസുകാരന് മെനഞ്ഞ കഥയില്‍ പണികിട്ടിയത് രണ്ട് യുവാക്കള്‍ക്ക്
മലപ്പുറം: പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാര്‍ തന്നെ വഴക്ക് പറയുമെന്നും അടിക്കുമെന്നും പേടിച്ച് ഒന്പതാംക്ലാസുകാരന് മെനഞ്ഞ കഥയില്‍ പണികിട്ടിയത് രണ്ട് യുവാക്കള്‍ക്ക്. കൊണ്ടോട്ടി ഓമാനൂരിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
തന്നെ രണ്ട് യുവാക്കള്‍ ചേര്‍ന്ന കൈ കയറുകൊണ്ട് കെട്ടിയിട്ട് കാറില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചു എന്നാണ് കുട്ടി പരാതി പറഞ്ഞത്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് താന്‍ ഓടി മാറിയത്കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും കുട്ടി പറയുന്നു. എന്നാല്‍ കുട്ടി പറഞ്ഞത് കേട്ട് യുവാക്കളെ നാല്‍പ്പതോളം വരുന്ന സംഘം മര്‍ദ്ദിച്ച് അവശരാക്കി. രക്തം ഛര്‍ദ്ദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും എന്നിട്ടും നാട്ടുകാര്‍ വെറുതെ വിട്ടില്ലെന്നും കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവര്‍ പറയുന്നു.
ഒടുവില്‍ 14കാരന് നുണ പറഞ്ഞതാണ് എന്ന് തെളിഞ്ഞതോടെയാണ് യുവാക്കള്‍ക്കും ആശ്വാസമായത്. ഇവരെ മര്‍ദ്ദിച്ചതിന് നാല്‍പ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് ആണ് കേസ് എടുത്തത്. കുട്ടി തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ഇവരാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ ആളുകള്‍ ഇവര്‍ക്ക് നേരം പാഞ്ഞടുക്കുകയും മര്‍ദ്ദിച്ച് അവശരാക്കുകയുമായിരുന്നു. യുവാക്കള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും നാട്ടുകാര്‍ തയ്യാറായില്ല. നിങ്ങള്‍ കൂടുതല്‍ പറയേണ്ടെന്നും പറഞ്ഞ ശേഷം ാള്‍ക്കൂട്ടം ഇവരെ അസഭ്യ വര്‍ഷം നടത്തി മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കളെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവരെ അറിയുന്ന ചിലര്‍ സംഭവത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാനും യുവാക്കള്‍ നിരപരാധികളാണ് എന്ന് ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു.
എന്നാല്‍ യുവാക്കള്‍ നിരപരാധികളാണ് എന്ന പറഞ്ഞ് കാര്യം ബോധിപ്പിക്കാന്‍ എത്തിയവര്‍ക്കും ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനം ആയിരുന്നു ഫലം. ഒരു കാരണവശാലും ഇവന്മാരെ വിടരുത് എന്ന് പറഞ്ഞ് വഴി പോക്കരും വന്നവരും നിന്നവരും എല്ലാം ചേര്‍ന്ന് യുവാക്കളെ പൊതിരെ തല്ലുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് യുവാ്കളും നിലത്ത് വീണെങ്കിലും അവിടെ ഇട്ട് നാല്‍പ്പതോളം വരുന്ന സംഘം ക്രൂര മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. കരഞ്ഞ് കാല് പിടിച്ചിട്ടും രണ്ട് കള്ളന്മാരെ കൈയില്‍ കിട്ടിയത് പോലെ മര്‍ദ്ദനം തുടര്‍ന്നു. വായില്‍ നിന്ന് രക്തം വന്നിട്ടും ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയില്ല എന്നും യുവാക്കള്‍ പറയുന്നു.
ഓമാനൂരില്‍ സ്കൂളില്‍ പോവാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിയാണ് തന്നെ കൈകള്‍ കയറുകൊണ്ട് ബന്ധിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നും കുതറി ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്. ആ സമയം ഓമാനൂര്‍ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ വരും വഴി നാട്ടുകാര്‍ തടയുകയായിരുന്നു. ഇതേ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥി ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ വലിച്ചിറക്കി മര്‍ദനം ആരംഭിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പിന്നീട് പൊലീസിനൊപ്പം പോലും യുവാക്കളെ വിടാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ തടയുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമേറ്റ സഫറുള്ളയും റഹ്മത്തുള്ളയും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് യുവാക്കള്‍ ഇപ്പോള്‍ ഉള്ളത്. പതിനാലുകാരന് നുണപറഞ്ഞതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് നുണക്കഥ ചമച്ചത് എന്നും ഒടുവില്‍ തെളിയുകയായിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]