മുഹമ്മദലി ശിഹാബ് ഹുദവിക്ക് യു.കെയില്‍ ഉപരിപഠത്തിന് സ്കോളര്‍ഷിപ്പ്
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി മുഹമ്മദലി ശിഹാബ് ഹുദവിക്ക് യു.കെയില്‍ ഉപരിപഠത്തിന് സ്കോളര്‍പ്പിപ്പ് ലഭിച്ചു.
യു.കെയിലെ സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്കോ യൂനിവേഴ്സിറ്റിയിലാണ് സ്കോളര്‍ഷിപ്പോടെ ഉപരി പഠനത്തിന് അവസരം കിട്ടിയത്. ആഗോള കുടിയേറ്റവും സാമൂഹൃ നീതിയും എന്ന മേഖലയിലാണ് പഠനം.
പറപ്പൂര് സബീലുല്‍ ഹിദായയില്‍ നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയ മുഹമ്മദലി ശിഹാബ് ദാറുല്‍ഹുദായിലെ ഹദീസ് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു പി.ജി പഠനം.
മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് കന്മനം പാറക്കല്ല് സ്വദേശിയായ അയപ്പള്ളി കല്ലുവളപ്പില്‍ അഹമദ്-നഫീസ ദമ്പതികളുടെ മകനായ അദ്ദേഹം നിലവില്‍ ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ പി.ജി വിദ്യാര്‍ത്ഥിയാണ്.
ഉപരി പഠനത്തിനായി മുഹമ്മദലി ശിഹാബ് ഇന്നലെ യു.കെയിലേക്ക് തിരിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]