നാടുകാണി ചുരം അടിയന്തരമായി ഗതാഗത യോഗ്യമാക്കണം: യൂത്ത് ലീഗ്

നാടുകാണി ചുരം  അടിയന്തരമായി ഗതാഗത  യോഗ്യമാക്കണം: യൂത്ത് ലീഗ്

എടക്കര: പ്രളയത്തില്‍ തകര്‍ന്ന നാടുകാണി ചുരം അടിയന്തരമായി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് നിലമ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
ഗതാഗതം തടസ്സപ്പെട്ട് 40 ദിവസം പിന്നിട്ടിട്ടും അന്തര്‍ സംസ്ഥാന പാത തുറന്ന് കൊടുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്.
പാറ പൊട്ടിക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനും അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമായിരിക്കെ നിലവില്‍ തുടരുന്ന പ്രവര്‍ത്തികള്‍ ഫലപ്രദമല്ല.

ചരക്ക് നീക്കം നിലച്ചത് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിനും വഴിക്കടവ് ടൗണിലുള്‍പ്പെടെ മേഖലയിലെ വ്യാപാര തകര്‍ച്ചക്കും പാതയിലെ ഗതാഗത തടസ്സം കാരണമാകുന്നു.
സ്ഥലം എം.എല്‍.എയുടെ നിസ്സംഗത ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമാണ്.

പ്രവര്‍ത്തികള്‍ വേഗത്തിലാക്കി ഒരാഴ്ചക്കകം നാടുകാണി ചുരം പാത ഗതാഗതത്തിന് തുറന്ന് കൊടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.പ്രസിഡന്റ് സി.എച്ച് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.സി.അന്‍വര്‍ ശാഫി, ഇര്‍ശാദ് തണ്ണിക്കടവ്, ടി.പി ശരീഫ്, സൈതലവി കരുളായി, ഹുസൈന്‍ പുഞ്ച, നിയാസ് മുതുകാട്
കമാല്‍ പോത്ത്കല്ല്, ഫയാസ് ടി.പി, കെ.പി റമീസ്, സജില്‍ പൂക്കോട്ടുംപാടം, മിദ്‌ലാജ് ചെമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!