മലപ്പുറം തട്ടാന്‍പടിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന് മര്‍ദ്ധനം

മലപ്പുറം തട്ടാന്‍പടിയില്‍ ഡി.വൈ.എഫ്.ഐ  നേതാവിന് മര്‍ദ്ധനം

എടപ്പാള്‍: ഡി.വൈ.എഫ്.ഐ നേതാവിന് നേരെ മര്‍ദ്ധനം.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് തറക്കല്‍ സ്വദേശി സന്ദീപി (28)നാണ് ഒരു സംഘം മര്‍ദ്ധിച്ചത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ തട്ടാന്‍പടി – പൊല്‍പ്പാക്കര റോഡില്‍ വെച്ചാണ് മര്‍ദ്ധനം നടന്നത്.കൈക്കും കാലിനും പരുക്കേറ്റ സന്ദീപിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പൊന്നാനി പോലീസ് വധശ്രമത്തിന് കേസെടുത്തു.ഇരുമ്പ് വടികള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും സി.പി.എം നേതാക്കളും അക്രമികള്‍ ഒളിവിലാണെന്നും പരിശോധനകള്‍ നടന്ന് വരികയാണെന്നും ഉടന്‍ പിടികൂടുമെന്നും പൊന്നാനി പോലീസും അറിയിച്ചു.

Sharing is caring!