സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം

തേഞ്ഞിപ്പലം : തൃശ്ശൂരില്‍ നടന്ന 24 മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോ
ള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറം ജില്ലാ ടീം കിരീടം ചൂടി. ഫൈനലില്‍ പത്തനംതിട്ടയെ ആണ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ജില്ലാ ടീം രണ്ടാം സ്ഥാനം കരസ്ഥ മാക്കി. ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തില്‍ മികച്ച താരമായി ജില്ലാ ടീമിലെ അജ്മല്‍. പി യെ യും, മികച്ച പിച്ചര്‍ നിസാര്‍, കെ, ഇ യും, മികച്ച ക്യാച്ചര്‍ ആയി ഫാസില്‍, എ, പി യെയും തിരഞ്ഞെടുത്തു.വനിതാ വിഭാഗത്തിലെ മികച്ച ഭാവി താരത്തിനുള്ള പുരസ്കാരം ജില്ലാ ടീമിലെ ഹൃതിക ശ്യാം, എ, പി യെ തിരഞ്ഞെടുടുത്തു. ജവാദ്. കെ എം, ആര്യ, എം,എന്നിവരാണ് ടീമിനെ നയിച്ചത്. ഹംസ, കെ താനൂര്‍ ആയിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]