മുത്തലാഖ് വിശദീകരണ സമ്മേളനം നാളെ ആലിപ്പറമ്പില്‍

മുത്തലാഖ്  വിശദീകരണ  സമ്മേളനം നാളെ ആലിപ്പറമ്പില്‍

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന്റെയും ജംഇയ്യത്തുല്‍ ഖുത്വബാഇന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുത്ത്വലാഖ് വസ്തുതയും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തിലുള്ള വിശദീകരണ സമ്മേളനം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് പാറല്‍ അല്‍ ഐന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സമസ്ത പെരിന്തല്‍മണ്ണ മണ്ഡലം സെക്രട്ടറി
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. ഒ.കെ.എം മൗലവി ആനമങ്ങാട് അധ്യക്ഷത വഹിക്കും. അഡ്വ. ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്തിലെ മുഴുവന്‍ ഖത്വീബുമാരും മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.

Sharing is caring!