സംഘപരിവാര്‍ പ്രീണനം; മുസ്ലിം ലീഗ് പ്രതിഷേധം കാപട്യമാണെന്ന് ഐ.എന്‍.എല്‍

സംഘപരിവാര്‍ പ്രീണനം; മുസ്ലിം ലീഗ് പ്രതിഷേധം  കാപട്യമാണെന്ന് ഐ.എന്‍.എല്‍

മലപ്പുറം : സംഘപരിവാറും കേന്ദ്ര സര്‍ക്കാറും നടപ്പാക്കുന്ന ഭരണഘടനാവകാശ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ മൗനം പാലിക്കുകയും ഒളിച്ചോടുകയും കേരളത്തില്‍ സ്വന്തം അണികളെ വിഡ്ഢികളാക്കാന്‍ വേണ്ടി മാത്രം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന മുസ്ലീം ലീഗ് കാപട്യം സ്വന്തം അണികളും കേരളീയ പൊതു സമൂഹവും തിരിച്ചറിയുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ഐ എന്‍ എല്‍. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ എം ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ
എച്ച്. മുഹമ്മദലി,സി എച്ച്. മുസ്തഫ, സംസ്ഥാന സെക്രട്ടറിമാരായ നാസര്‍കോയ തങ്ങള്‍,എം എം. സുലൈമാന്‍,ഒ പി ഐ. കോയ,ജലീല്‍ പുനലൂര്‍,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ വഹാബ് ഹാജി, എന്‍ കെ. അബ്ദുല്‍ അസീസ്,എം ക്കോം. നജീബ്, ഇ സി. മുഹമ്മദ്,നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, ഐ എം സി സി നേതാക്കളായ യൂനസ് മൂന്നിയൂര്‍, മൊയ്തീന്‍കുട്ടി പുളിക്കല്‍, ഹാഷിം കോയ താനൂര്‍, എന്‍ എസ് എല്‍. സംസ്ഥാന പ്രസിഡന്റ് എന്‍ എം. മശ്ഹൂദ്, അബ്ദുള്ള ബാഫഖി തങ്ങള്‍ , ജില്ലാ ഭാരവാഹികളായ കെ മൊയ്തീന്‍കുട്ടി ഹാജി, എം അലവിക്കുട്ടി മാസ്റ്റര്‍, പ്രൊഫ. കെ കെ മുഹമ്മദ്, ഖാലിദ് മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ആദരിക്കുകയും വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേര്‍ന്ന 50 ഓളം പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുകയും ചെയ്തു. അഡ്വ. ഒ കെ തങ്ങള്‍ സ്വാഗതവും പി കെ എസ് മുജീബ് ഹസ്സന്‍ നന്ദിയും പറഞ്ഞു.

Sharing is caring!