ബസ്സിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

ബസ്സിടിച്ച് ബൈക്ക്  യാത്രികനായ  വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി : മിനി ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു. പൂക്കോട്ടൂര്‍ ആലത്തൂര്‍പടി ജെ ഹൗസ് കാലായില്‍ ജോണിയുടെ മകന്‍ ജിജോ (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് കുറുവ മീനാര്‍കുഴി രായിപ്പറമ്പിലാണ് അപകടം. മലപ്പുറം സ്വകാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയാണ്. കൊളത്തൂര്‍ എസ് ഐ സൈതലവി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് മാര്‍ത്താണ്ഡം കുലശേഖര സെന്റ് ജോസഫ് ചര്‍ച്ചില്‍.

Sharing is caring!