എടപ്പാളില്‍ സി.പി.എം- കോണ്‍ഗ്രസ്സ് സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരുക്ക്

എടപ്പാളില്‍ സി.പി.എം- കോണ്‍ഗ്രസ്സ് സംഘര്‍ഷം;  രണ്ട് പേര്‍ക്ക് പരുക്ക്

എടപ്പാള്‍: സി.പി.എം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്.കാളച്ചാല്‍ സ്വദേശികളായ സക്കീര്‍,അഷറഫ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴ് മണിയോടെ കാളച്ചാലിലാണ് സംഭവം നടന്നത്.കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൂചന.ചെവിക്ക് പരുക്കേറ്റ സക്കീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഷറഫിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!