പ്രസംഗ വിവാദം; വഹാബിന് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് പ്രസംഗിച്ചെന്ന പേരില്‍ ആരോപണം നേരിടുന്ന പി വി അബ്ദുല്‍ വഹാബ് എം പിക്ക് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി. വിവാദ അടഞ്ഞ അധ്യായമാണെന്നും ഇനി ചര്‍ച്ച വേണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും, മുസ്ലിം ലീഗ് നേതൃത്വത്തെ പരിഹസിച്ചും കെ ടി ജലീലിനെ സാക്ഷിയാക്കി പ്രസംഗിച്ചുവെന്നാണ് വഹാബിനെതിരെ ഉയര്‍ന്ന ആരോപണം. മുസ്ലിം ലീഗില്‍ തന്നെ വലിയ വിവാദമായ സംഭവം ഇതോടെ കെട്ടടങ്ങുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്.
സംഭവത്തില്‍ ഇന്ന് വീണ്ടും ഖേദം പ്രകടിപ്പിച്ച് പി വി അബ്ദുല്‍ വഹാബ് എം പി രംഗതെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വാജ്യം ഖേധം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വഹാബിന്റെ വിശദീകരണം വന്നതോടെ ആ വിഷയം അവസാനിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]