ഭിന്നശേഷി വിവാഹ കുടികാഴ്ച സംഗമം പൊരുത്തം – 19 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഭിന്നശേഷി വിവാഹ  കുടികാഴ്ച സംഗമം പൊരുത്തം – 19 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തിരൂര്‍: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി തിരുരിൽ ആരംഭിച്ച സംസ്ഥാന തല ഭിന്നശേഷി വിവാഹ കുടിക്കാഴ്ച സംഗമം പൊരുത്തം – 19 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിനിധികൾ എത്തിയിരുന്നു. എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിന്റെയും കേരള മാരേജ് ഡോട്ട് കോ മിന്റെയും ആഭിമുഖ്യത്തിലാണ് പൊരുത്തം – 19 സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട 3000 ത്തോളം പേർ പൊരുത്തം – 19 ൽ റജിസ്ടർ ചെയ്തിട്ടുണ്ട്.

സൗകര്യത്തിനായി ഇന്ന് മുസ്ലീം വിവാഹ കുടിയാലോചനയും നാളെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കായും നിജപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ചടങ്ങ് വി.അബ്ദുറഹിമാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാർക്കായി ഒരു വിവാഹ കുടിയാലോചന സംഗമം സംഘടിപ്പിക്കുന്നതിലുടെ മാതൃകാപരമായ പ്രവർത്തനമാണ് എബിലിറ്റി ഫൗണ്ടേഷൻ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ കൈനിക്കര ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.സഫിയ, കൗൺസിലർ വി.മൊയ്തിൻ കുട്ടി , മുൻ ജില്ലാ പോലിസ് മേധാവി പി .രാജു.|തിരുർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.എ ബാവ, സി.പി.ഉമ്മർ സുല്ലമി,കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ.മുസ്തഫ മാണാ കുത്ത്, തസ്നിം വടകര,കൊ അഹമ്മദ് കുട്ടി, ഡോ: ജാബിർ അമാനി, ഡോ: അൻവർ സാദത്ത്, എന്നിവർ സംസാരിച്ചു.

നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങ് ഇ.ടി.മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും. സി.മമ്മുട്ടി എം എൽ എ മുഖ്യാഥിതിയാകും. പരിപ്പാടിക്ക് പി.പി.അബ്ദുറഹിമാൻ, മുജീബ് താനാളൂർ, നാസർ കുറ്റൂർ, വി.പി. കുഞ്ഞാലൻകുട്ടി, കെ.എം.അബ്ദുൽ ലത്തീഫ്, സി.പി. ഷബീറലി എന്നിവർ നേതൃത്ത്വം നൽകി.

Sharing is caring!