മലപ്പുറം ജില്ലാ പഞ്ചായത്തിന് താക്കീതുമായി യൂത്ത് ലീഗ്‌

മലപ്പുറം ജില്ലാ പഞ്ചായത്തിന് താക്കീതുമായി യൂത്ത് ലീഗ്‌

നിലമ്പൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ്. പ്രളയം ബാധിച്ച നിലമ്പൂര്‍ മേഖലയില്‍ ഓണാഘോഷങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ പകുതി എങ്കിലും ആരോഗ്യ മേഖലയില്‍ നല്‍കണമെന്ന് യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പ്രദേശത്തെ പ്രധാന ആശുപത്രിയായ നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തങ്ങളില്‍ ജില്ലാ പഞ്ചായത്തിനും, ഹോസ്പിറ്റലില്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല

പ്രളയം വിതച്ച നിലമ്പൂര്‍ മേഖലയില്‍ ജനങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകേണ്ട സമയത്തു ഡ്യൂട്ടിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടോ എന്ന് പോലും ശ്രദ്ധിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കും ജില്ലാ പഞ്ചായത്തിനും കഴിയുന്നില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

നിലമ്പുര്‍ മേഖലയില്‍ നിന്നും അഞ്ചോളം വരുന്ന ജില്ലാ പഞ്ചായത്ത് പ്രധിനിധികള്‍ ഉണ്ടായിട്ടുപോലും ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കന്‍ കഴിയാത്തത് നിരാശജനകവും പരാജയവുമാണ്. ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടര്‍മാരുടെ ബോര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉള്ളതായി പേര് എഴുതി വെച്ച് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി രോഗികളെ ക്യുവില്‍ നിര്‍ത്തി ഡ്യൂട്ടി സമയത്ത് സൂപ്രണ്ട് പോലും സ്വന്തം കാര്യംങ്ങള്‍ക്കായി പുറത്ത് പോവുകയാണ്.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത ആദിവാസികളടക്കമുള്ളവരുടെ ആശ്രയമാണ് നിലമ്പൂര്‍ ഗവണ്മെന്റ് ജില്ലാ
ആശുപത്രി. നിരവധി തവണയായി ഇത്തരം പ്രശ്‌നങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. പല തവണ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്

ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല എങ്കില്‍ ശക്തമായ ബഹുജനന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നു യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താക്കിത് നല്‍കി.

യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.എച്ച്.അബ്ദുള്‍ കരീം, അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.അന്‍വര്‍ ഷാഫി ഇര്‍ഷാദ് തണ്ണിക്കടവ്,ടി.പി.ശരീഫ്, നിയാസ് മുതുകാട്, കെ.പി.റമീസ്,സൈതലവി.കരുളായി,ഹുസൈന്‍ പുഞ്ച,മിഥിലാജ് ചെമ്പന്‍,കമാല്‍ പോത്തുക്കല്‍,ഫയാസ് മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!