മലപ്പുറം കോലളമ്പിലെ കിണിറ്റില്‍ 53കാരന്‍ മരിച്ചനിലയില്‍

മലപ്പുറം കോലളമ്പിലെ  കിണിറ്റില്‍ 53കാരന്‍  മരിച്ചനിലയില്‍

എടപ്പാള്‍:മദ്ധ്യവയസ്‌ക്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോലളമ്പ് വെങ്ങേലവളപ്പില്‍ ഹരിദാസനാണ് (53) മരിച്ചത്.വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് കോലളമ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഹരിദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചങ്ങരംകുളം പോലീസ് എസ്.ഐ ബഷീര്‍.സി.ചിറക്കലിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയിച്ചു .അന്തരിച്ച വെങ്ങേല വളപ്പില്‍ കുമാരന്‍, ജാനകി ദമ്പതികളുടെ മകനാണ് ഹരിദാസന്‍.പ്രേമന്‍, കേശവന്‍, രാജന്‍, സുലോചന, സരോജനി എന്നിവര്‍ സഹോദരങ്ങളാണ്.അവിവിവാഹിതനാണ് ഹരിദാസന്‍.

Sharing is caring!