പ്രളയബാധിതര്‍ക്കുള്ള സഹായം എത്തുന്നില്ല വ്യക്തമാകുന്നത് ഭരണകൂടത്തിന്റെ പരാജയവും പിടിപ്പുകേടും: മുസ്ലിംലീഗ്

പ്രളയബാധിതര്‍ക്കുള്ള  സഹായം എത്തുന്നില്ല വ്യക്തമാകുന്നത് ഭരണകൂടത്തിന്റെ  പരാജയവും പിടിപ്പുകേടും: മുസ്ലിംലീഗ്

മലപ്പുറം: പ്രളയത്തില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള സഹായങ്ങളും പുനരധിവാസവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018ലെ പ്രകൃതിക്ഷോഭത്തില്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവര്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും പ്രളയം സംഭവിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സഹായം ഈ വര്‍ഷത്തെ പ്രളയത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് നല്‍കുന്ന ദുരിതാശ്വാസമായി വ്യാഖ്യാനിക്കുകയും ആ രീതിയില്‍ പ്രചരണം നടത്തുകയുമാണ് ചെയ്യുന്നത്. ഈ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെയും വാസയോഗ്യമല്ലാതായി മാറിയ വീടുകളുടെയും യഥാര്‍ത്ഥ കണക്ക് ഇതുവരെയും തിട്ടപ്പെടുത്തുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ വിവരങ്ങള്‍ ആരായുമ്പോള്‍ ഇപ്പോഴും ശേഖരിച്ച് കൊണ്ടിരിക്കുകയാണ്, കൃത്യമായ കണക്ക് തയ്യാറായിട്ടില്ല എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിശദീകരണം. ഭരണകൂടത്തിന്റെ പരാജയവും പിടിപ്പുകേടുമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രളയത്തില്‍ വലിയ നഷ്ടം സംഭവിച്ചവര്‍ക്ക് ഉദാരമതികളായ വ്യക്തികളും സംഘടനകളും നല്‍കുന്ന സഹായങ്ങള്‍, സര്‍ക്കാര്‍ അവര്‍ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ച സഹായം നല്‍കുന്നതിന് തടസ്സമാകരുതെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരി- വ്യവസായി സമൂഹത്തിന് ഉണ്ടായിട്ടുള്ളതെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പുനരധിവാസ ദുരിതാശ്വാസ പദ്ധതികളില്‍ നിന്ന് വ്യാപാരികളെയും വ്യവസായികളെയും ഒഴിവാക്കരുതെന്നും അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രകൃതിദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മുസ്ലിംലീഗ് ഭൂമി നല്‍കിയും വീട് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കിയും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിനും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ ഭാരവാഹികളായ എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, കെ.എം. ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എമാരായ പി.കെ. അബ്ദുറബ്ബ്, പി. അബ്ദുല്‍ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, പി.വി. മുഹമ്മദ് അരീക്കോട്, അഡ്വ. എന്‍. സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെട്ടം ആലിക്കോയ, വി. മുസ്തഫ, കെ. കുഞ്ഞാപ്പുഹാജി, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, അഷ്റഫ് മാടാന്‍, ഇബ്രാഹിംമൂതൂര്‍, ആര്‍.കെ. ഹമീദ്, എം.പി. അഷ്റഫ്, ഷാനവാസ് വട്ടത്തൂര്‍, അഡ്വ. എ.കെ. മുസ്തഫ, അഡ്വ. എസ്. അബ്ദുസ്സലാം, കെ. കുഞ്ഞിമരക്കാര്‍, പി. മോയുട്ടി മൗലവി, കെ.ടി. അഷ്റഫ്, കണ്ണിയന്‍ അബൂബക്കര്‍, വി.എ.കെ. തങ്ങള്‍, കെ.പി. ജല്‍സീമിയ, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, കെ.പി. മുഹമ്മദലി ഹാജി, എ.പി. ഉണ്ണികൃഷ്ണന്‍, റിയാസ് പുല്‍പറ്റ, കെ. കുട്ട്യാലി ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!