മാതൃകാപദ്ധതിയുമായി വീണ്ടും മുസ്ലിംലീഗ്

മാതൃകാപദ്ധതിയുമായി  വീണ്ടും മുസ്ലിംലീഗ്

മലപ്പുറം: മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന പദ്ധതിയുമായി വീണ്ടും മുസ്ലിംലീഗ് രംഗത്ത്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകം മുതല്‍ ജില്ലാ ഘടകം വരെയുള്ള ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചികിത്സാ സഹായം അടക്കമുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് നേതൃത്വം പ്രവര്‍ത്തകരുടെ ജീവിതം സുരക്ഷിതമാക്കാന്‍ തീരുമാനിച്ചത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പദ്ധതിയില്‍ അംഗങ്ങളായി ചേരുന്നവരില്‍ നിന്ന് ചെറിയൊരു തുക പ്രീമിയമായി സ്വീകരിക്കും. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മാത്രമേ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിനായി പ്രത്യേക നിയമാവലി തയ്യാറാക്കി താഴേതലംവരെ പരിശീലന ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. മാരകമായ രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും ഇത്തരം സാഹചര്യങ്ങളില്‍ പ്രയാസപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരമൊരു സുരക്ഷാ പദ്ധതി തയ്യാറാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

Sharing is caring!