ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മലപ്പുറം അഞ്ചച്ചവടിയിലെ 26വയസ്സുകാരന്‍ മരിച്ചു

ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മലപ്പുറം അഞ്ചച്ചവടിയിലെ  26വയസ്സുകാരന്‍ മരിച്ചു

കാളികാവ്: ഓട്ടോ നിയന്ത്രണം വിട്ട് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു. അഞ്ചച്ചവടിയിലെ പുലിവെട്ടി ഉമ്മറിന്റെ മകന്‍ അമീര്‍(മാനു-26)ആണ് മരിച്ചത്.അഞ്ചച്ചവടിയില്‍ നിന്ന് അമീറിന്റെ ഓട്ടോ ബുധനാഴ്ച രാത്രി ഓട്ടം പോയതായിരുന്നു. മടക്കയാത്രയില്‍ വാണിയമ്പലം ശാന്തി നഗറിനടുത്ത് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷമായി പരുക്കില്ലാത്ത അമീറിനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ വേദന ശക്തമായതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഭാര്യ: റിന്‍ഷ, മകന്‍: മെഹ്ബിന്‍, മാതാവ്: ഖദീജ, സഹോദരങ്ങള്‍: നുഅ്മാന്‍, റംലത്ത്, അജ്മല്‍, നൗഫാന്‍
മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പരിയങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Sharing is caring!