തിരൂരില്‍ എല്‍.ഡി.എഫുകാര്‍ നുണപ്രചരണം നടത്തുന്നുവെന്ന് സി.മമ്മൂട്ടി എംഎല്‍എ

തിരൂരില്‍ എല്‍.ഡി.എഫുകാര്‍  നുണപ്രചരണം നടത്തുന്നുവെന്ന്  സി.മമ്മൂട്ടി എംഎല്‍എ

തിരൂര്‍: താഴെപ്പാലത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് തിരൂരിലെ എല്‍ഡിഎഫ് നേതൃത്വം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് സി മമ്മൂട്ടി എംഎല്‍എ.
പാലത്തിന്റെ അപ്രോച്ച് റോഡിന് നടപടി സ്വീകരിച്ച് ടെന്‍ഡര്‍ നടപടിയായി പ്രവര്‍ത്തിയാരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളില്‍പ്പെട്ട് റോഡ് നിര്‍മ്മാണം വൈകുകയായിരുന്നു. റവന്യൂ വകുപ്പാണ് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടിയിരുന്നത്. തടസ്സങ്ങള്‍ നീക്കാന്‍ എംഎല്‍എ എന്ന നിലയില്‍ താന്‍ പരമാവധി പരിശ്രമിച്ചു. കഴിഞ്ഞ ഫെബ്രവുവരി 7ന് നിയമ സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ഇതിന്റെ ഫലമായി ഫെബ്രുവരി 27ന് സ്ഥലം വിലക്കെടുക്കുന്നതിന് ഉത്തരവ് പുറ്പ്പെടുവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ വികസന സമിതിയില്‍ വിഷയം ശക്തമായി ഉന്നയിച്ചു. പദ്ധതി വൈകിപ്പിക്കാന്‍ സിപിഎം ഉദ്യോഗസ്ഥ കൂട്ടുകെട്ട് മനപൂര്‍വ്വം ശ്രമിക്കുന്നതായി ബോധ്യമായതിനെ തുടര്‍ന്ന് സത്യാഗ്രഹ സമരം പ്രഖ്യാപിച്ച ഘട്ടത്തിലാണ് മുന്‍ ജില്ലാ കലക്ടര്‍് നടപടികള്‍ വേഗത്തിലാക്കിയത്. മുസ് ലിം ലീഗും യുഡിഎഫും വ്യാപാരി വ്യവസായികളും സന്നദ്ധ സംഘടനകളും തിരൂരിലെ മേല്‍പാലങ്ങളുടെ അപ്രോച്ച് റോഡുകള്‍ വൈകിപ്പിക്കുന്നതിനെതിരെ ശക്തമായ സമര മുഖത്തായിരുന്നു. ഈ ഘട്ടത്തിലൊന്നും തിരൂരിലെ എല്‍ഡിഎഫ് നേതൃത്വം ഈ വിഷയത്തില്‍ മിണ്ടിയിട്ടില്ല. എംഎല്‍എയുടെ വീഴ്ച കൊണ്ടാണ് പദ്ധതി വൈകുന്നതെങ്കില്‍ ഇവര്‍ ഒരു പ്രസ്താവനയെങ്കിലും ഇറക്കുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കലക്ട്രേറ്റില്‍ നടന്ന എംഎല്‍എ ഫണ്ട് അവലോകന യോഗത്തിലും അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കല്‍ ഉന്നയിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് ഉറപ്പു നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലമുടമയുമായി സംസാരിച്ചാണ് വില നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കലിന് ധാരണയായത്. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് നേതാക്കള്‍ തങ്ങളാണ് എവല്ലാം ശരിയാക്കിയത് എന്ന അവകാശവാദവുമായി രംഗത്ത് വരുന്നത് മാന്യമായ രാഷ്ട്രീയമല്ല.
തിരൂരിലെ പാലങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ചത് നഗര വികസനത്തില്‍ ആസൂത്രിതമായ കാഴ്ചപ്പാടായിരുന്നു.നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വളരെ ആലോചിച്ചെടുത്ത തീരുമാനങ്ങളായിരുന്നു. തിരൂരിന്റ വികസനത്തില്‍ എംഎല്‍എ എന്ത് ചെയ്തു എന്ന് ചേദിച്ചിരുന്ന ഇടതുപക്ഷം ഇ്പ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ മുന്‍കയ്യെടുത്ത് കൊണ്ടുവന്ന താഴെപ്പാലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ രംഗത്ത് വന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. മുത്തൂര്‍ ഓവര്‍ ബ്രിഡ്ജ് , സിറ്റി ജംഗ്ഷനിലെ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് എന്നിവയുടെ കാര്യത്തില്‍ എന്ത് ചെയ്തു എന്ന് എല്‍ഡിഎഫ് നേതൃത്വം വ്യത്കമാക്കട്ടെ. മുത്തൂരില്‍ 24 കോടി രൂപ വേണം. സിറ്റി ജംഗ്ഷനിലെ റെയില്‍വെ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിന് മൂന്ന് കോടി രൂപ വേണം. ഈ തുക അനുവദിപ്പിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാകട്ടെ. ഈ പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ പൂര്ത്തീകരണത്തിനായി നിയമസഭക്കകത്തും പുറത്തും പോരാട്ടം തുടരുമെന്നും സി മമ്മൂട്ടി എംഎല്‍എ പ്രസ്താവനയില്‍ ് അറിയിച്ചു.

Sharing is caring!