മലപ്പുറം കുണ്ടൂരിലെ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

തിരൂരങ്ങാടി: യുവാവ് തോട്ടില്‍ വീണ് മരിച്ചു. നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി പരേതനായ തയ്യില്‍ അപ്പുട്ടിയുടെ മകന് ദിവീഷാ (33 )ണ് മരിച്ചത്. ഓണാഘോഷത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുണ്ടൂര്‍ ആശാരിത്താഴത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഒരാഴ്ച മുമ്പ് വിദേശത്തു നിന്നും അവധിക്ക് വന്നതായിരുന്നു. 2006 – 2007 വര്‍ഷം തിരൂര്‍ ടി.എം.ജി കോളേജ് യൂണിയന് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായിരുന്നു.അമ്മ: കമലം.ഭാര്യ:ഹിമ
സഹോദരങ്ങള്‍: ദാസന്, ദിലീപ്
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]