സംഭവം മൈലപ്പുറം പമ്പില്‍ ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിനിയില്‍ തീ പടര്‍ന്നു

മലപ്പുറം: പെട്രോള്‍ പമ്പില്‍നിന്നും ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിനിയില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി.പെട്രോള്‍പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍അപകടകം ഒഴിവായത്. തിരുവോണനാളില്‍ വൈകിട്ടോടെ മലപ്പുറം മൈലപ്പുറത്തെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. പെട്രോള്‍ അടിക്കാന്‍ എത്തിയ മോട്ടോര്‍ ബൈക്കിനാണ് പെട്രോള്‍ അടിച്ചു കഴിഞ്ഞ് യാത്രക്കാരന്‍ പണം നല്‍കുന്നതിനിടയില്‍ തീ പടര്‍ന്നത്. ഇതോടെ ഉടമ ബൈക്ക് തള്ളിയിട്ട് ഇറങ്ങിയോടി. ഉടന്‍ തന്നെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഫയര്‍ എക്‌സിറ്റ് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. വന്‍ അത്യാഹിതം ആണ് തീയണച്ചത് മൂലം ഒഴിവായി കിട്ടിയത്. തീ പടരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]