ജലീല്‍പൊട്ടനായി അഭിനയിക്കുന്നുവെന്ന് മലബാര്‍ ഡവലപ്‌മെന്റ്‌ഫോറം പ്രസിഡന്റ് കെ.എം.ബഷീര്‍
മലപ്പുറം: കരിപ്പൂരിനെ തകര്‍ക്കാനുള്ള മന്ത്രിജലീലിന്റെ ഗൂഡാലോചനയുടെ തൂലിക മാത്രമാണ് സ്വപ്നത്തിലെ വിയാബിലിറ്റി സ്റ്റഡിയെന്ന് മലബാര്‍ ഡവലപ്‌മെന്റ്‌ഫോറം പ്രസിഡന്റ് കെ.എം.ബഷീര്‍. വിമാന കമ്പനികളുടെയോ കരിപ്പൂരില്‍ എയറോഡ്രാ മിന്റെതോ ഒരു വിയാബിലിറ്റി പഠനങ്ങളും കരിപ്പൂരില്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ക്ക് തടസമില്ല.ഇത് എല്ലാ പൊട്ടന്മാര്‍ക്കും അറിയാം,ജലീല്‍ ഇവിടെ പൊട്ടനായി അഭിനയിക്കുന്നു. ബോസിനെ സന്തോഷിപ്പിക്കാന്‍, മന്ത്രി പണി നല്‍കിയതല്ലേയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറഞ്ഞു. പോസറ്റിന്റെ പൂര്‍ണഭാഗം ഇങ്ങിനെയാണ്.
കണ്ണൂരില്‍ ഇന്ധന നികുതി വെട്ടി കുറച്ച് ഒരു ശതമാനമാക്കിയപ്പോള്‍ കരിപ്പൂരില്‍ നിന്നും വിട്ട് പോയ ഹൈദ്രബാദ്, ബാഗ്ലൂര്‍, ചെന്നായ് സര്‍വ്വീസുകള്‍ പൂര്‍ണ്ണ വിജയ കരമായിരുന്നു.
കരിപ്പൂരില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും പൂര്‍ണ്ണ വിജയമാണ്, അത് മന്ദബുദ്ധികള്‍ക്ക് വരെ അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്.
ബഇനി കരിപ്പൂരിന്റെ രസതന്ത്രത്തിലേക്ക് കടക്കാം,????*ബ
ഓരോ ദിവസവും 160 വിമാനങ്ങളുടെ ലാന്റിങ്ങും, ടേക്ക് ഓഫും കരിപ്പൂരിന് സാധ്യമാണ്.
എന്നാല്‍ ഇപ്പോള്‍ കേവലം 40 വിമാനങ്ങള്‍ മാത്രമാണ് കരിപ്പൂരിന്റെ ഹൃദയത്തില്‍ ഉമ്മ വെച്ചു പോകുന്നത്.
120 സര്‍വ്വീസുകള്‍ക്ക് ഇനിയും കരിപ്പൂരിന്റെ ചുണ്ടില്‍ ചുംബിക്കാം,
സാധാരണ ഗതിയില്‍ മണിക്കൂറില്‍ 06 വിമാനങ്ങ ള്‍ക്ക് കരിപ്പൂരില്‍ ലാന്റിങ്ങും, ടേക് ഓഫും നടത്താം,
റഡാര്‍ സംവിധാനം ഉപയോ ഗിച്ചാണെങ്കി ല്‍ മണിക്കൂറി ല്‍ 07 വിമാനങ്ങള്‍ക്ക് ലാന്റിങ്ങും, ടേക് ഓഫിനും വളരെ ഈസിയായി കഴിയും,
രാവിലെ 07 മണി മുതല്‍ 01 മണി വരേയും, രാത്രി 07 മണി മുതല്‍ 10 മണി വരെയും പ്രവര്‍ത്തിക്കുന്ന അത്യാധുനിക രീതിയിലുള്ള റഡാര്‍ സംവിധാനം കരിപ്പൂ രില്‍ ഉണ്ട്.
അതെല്ലാം നിയന്ത്രിക്കാനു ള്ള മികച്ച ഉദ്യോഗസ്ഥന്മാരും കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിങ്ങ് ടവറിന് സ്വന്തമാണ്.
കേരളത്തില്‍ നിന്നും ഗള്‍ഫ് സെക്ടറുകളിലേക്ക് മികച്ച വിമാന സ്റ്റേഷന്‍ കരിപ്പൂര്‍ തന്നെയാണെന്ന് കാലം തെളിയിച്ചതാണ്.
അത് പോലെ കരിപ്പൂരിന്റെ അഭ്യന്തര സെക്ടറുകളും നല്ല തിരക്കേറിയത് തന്നെ
ഇനി കരിപ്പൂരിനായി’വിദഗ്ധ നായ ‘മന്ത്രിയുടെ പഠനം ആവശ്യമില്ല.
*മുമ്പ് പീനങ്ങള്‍ പൂര്‍ത്തീകരിച്ച് വലിയ വിമാനങ്ങള്‍ സര്‍വ്വീസ് തുടങ്ങാനിരിക്കേ*
*മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി കരിപ്പുരില്‍ വീണ്ടും പഠന സംഘത്തെ ക്ഷണിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമം നാം മറന്നിട്ടില്ല,*
കുവൈത്ത് -കോഴിക്കോട് സര്‍വീസുകള്‍ വിരളമാണ്. കോഴിക്കോട്ടേക്കുള്ള യാത്രക്കാരില്‍ 60 ശതമാനവും നെടു മ്പാശ്ശേരിയെ ആശ്രയിച്ച് കഷ്ട്ടപ്പെട്ടാണ് റോഡ് വഴി കോഴിക്കോട്ടെത്തുന്നത്.
കുവൈത്തിലെ മലയാളി സംഘടനകള്‍ ഈ വിഷയ ത്തില്‍ നിര്‍വീര്യവുമാണ്. കുവൈത്തിലെ മലബാര്‍ സംഘടനകള്‍ക്ക് ജാഗ്രത കുറവുണ്ട്, ആഘോഷ പരിപാടികള്‍ നടത്തുന്നതില്‍ കുവൈത്ത് മലയാളികള്‍ക്ക് അത്യുത്സാഹവും *(ദൈവത്തിന് സ്തുതി),*
ഇന്‍ഡിഗോ – സ്‌പൈസ്‌ജെറ്റ് പോലുള്ള വിമാന കമ്പനിക ള്‍ കരിപ്പൂരില്‍ നിന്നും കുവൈത്ത് സര്‍വ്വീസ് തുടങ്ങിയേ മതിയാകൂ.
നിലവിലുള്ള കുവൈത്ത് – കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കുകയുംവേണം,
എം.ഡി.എഫിന്റെ(മലബാര്‍ ഡവലപ്‌മെന്റ്‌ഫോറം) ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് എയര്‍പ്പോര്‍ട്ട് ഡയരക്ടര്‍ കഴിഞ്ഞ ആഗസ്ത് 31ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ഈ കാര്യം പ്രത്യേകം രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തി ട്ടും മുഖ്യമന്ത്രി സീരിയസായി പരിഗണി ക്കാത്തത് കുവൈത്ത് മലയാളി സഹോ ദരന്മാരോട് ചെയ്ത തികഞ്ഞ വഞ്ചനയാണ്.എം.ഡി.എഫ് ഈ വിഷയം കൈകാര്യം ചെയ്യുക തന്നെ ചെയ്യും
കരിപ്പൂരില്‍ നിന്നും സര്‍വീസിന് അനുമതി നല്‍കിയ ഷാര്‍ജ – കരിപ്പൂര്‍, ചെന്നെയ്, ഹൈദ്രബാദ്, ബാഗ്ലൂര്‍, കോഴിക്കോ ട്-ഡല്‍ഹി സര്‍വ്വീസുകളൊന്നും മാസങ്ങള്‍ പിന്നിട്ടിട്ടു ആരംഭിക്കാത്തതില്‍ ദുരൂഹ തയുണ്ട്
അഭ്യന്തര സര്‍വ്വീസുകളിലും കരിപ്പൂരിന്റെ 50 ലതികം ശതമാനം യാത്രക്കാര്‍ നെടു മ്പാശ്ശേരിയെ ആശ്രയി ക്കുന്നു.
മലബാര്‍ പ്രദേശങ്ങളില്‍ നിന്നും കരിപ്പൂരിനെ ആശ്രയിച്ച് സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ആയിരങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നേര്‍ച്ചയിടണമെന്ന വാശിക്ക് പിന്നില്‍ ആരാണ്? ഇത്തമ്പുരാന്‍ മാജിക്കാണെങ്കില്‍ അതിനെ പരാജയപെടുത്തും,
ഇതൊന്നും അറിയാത്ത വനല്ല ഈ കെ.ടി. ജലീല്‍, മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും മന്ത്രിയായ ജലീല്‍ സ്വന്തം മണ്ണിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താ വളത്തിന് പാര പണിയാനാ യി ഇല്ലാത്ത ഒരു വിയാബിലി റ്റി സ്റ്റഡിയുടെ പേരും പറഞ്ഞ് രംഗത്ത് വരുന്നത്,
അത് വിമാനത്താവള അധികൃതരോ, വിമാന കമ്പനി അധികൃതരോ പറയട്ടെ, അതില്‍ ആരെങ്കിലും ഇങ്ങിനെ സാങ്കേതിക തടസം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ മന്ത്രിയെ ഞാന്‍ വെല്ലുവിളിക്കു ന്നു.
ഇപ്പോഴും 2015 ഏപ്രില്‍ 30ന് മുമ്പും കരിപ്പൂരില്‍ യാതൊ രു സാങ്കേതിക പ്രശ്‌നങ്ങളും ഇല്ല,
കാര്‍ പാര്‍ക്കിങ്ങിനായി 15.25 ഏക്കര്‍ ഭൂമി നല്‍കാനായി ഒരു ചുക്കും ചെയ്യാന്‍ മനസ് കാണിക്കാത്തത് ഏത് വിയാബി ലിറ്റി സ്റ്റഡിയുടെ കാരണം കൊണ്ടാണ് എന്ന് കൂടി മന്ത്രി ജലീല്‍ തുറന്ന് പറയാന്‍ മുന്നോട്ട് വന്നേ മതിയാകൂ,
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]