മലപ്പുറം വെളിമുക്കിലെ യുവഡോക്ടര്‍ ചെന്നൈയില്‍ വെച്ച് മരിച്ചു

തിരൂരങ്ങാടി: വെളിമുക്ക് സ്വദേശിയായ ഡോക്ടര്‍ ചെന്നൈയില്‍ നിര്യാതനായി. വെളിമുക്ക് പാലക്കല്‍ പത്തൂര്‍ അബ്ദുറബ്ബിന്റെ മകന്‍ ഡോ: സിറാജുള്ള (25) യാണ് നിര്യാതനായത്. ചെന്നൈയിലെ ഗവ.ഡെന്റല്‍ കോളേജില്‍ പല്ലുരോഗ ഡോക്ടറായി ഹൌസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു മറവു ചെയ്യും.
മാതാവ്: ഉമ്മുഫദ് ലു
സഹോദരങ്ങള്‍: ഉമൈറ, ഉദൈല
RECENT NEWS

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിക്ക് നിപ്പയില്ല
മലപ്പുറം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 [...]