പ്രളയവും ഉരുള്‍പൊട്ടലും ജീവിതം തകര്‍ത്ത 4കുടുംബങ്ങള്‍ക്ക് ജീവിതോപാധി നല്‍കി എസ്.വൈ.എസിന്റെ മാതൃക

പ്രളയവും ഉരുള്‍പൊട്ടലും ജീവിതം  തകര്‍ത്ത 4കുടുംബങ്ങള്‍ക്ക്  ജീവിതോപാധി നല്‍കി എസ്.വൈ.എസിന്റെ മാതൃക

കരുളായി: പ്രളയം, ഉരുള്‍പൊട്ടല്‍ മൂലം ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായി എസ് വൈ എസ് പുനരധിവാസ പദ്ധതി: ‘മഈശ’ സമര്‍പ്പണം ശ്രദ്ധേയമായി. സര്‍വ്വതും നഷ്ടപ്പെട്ട നിരാലംബരായ ചെറുകിട കച്ചവടക്കാരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി തയ്യാറാക്കിയ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മഈശ. കരുളായി പിലാക്കല്‍, മണല്‍പ്പാടം, ശാന്തിഗ്രാം എരുമമുണ്ട എന്നീ നാലു കേന്ദ്രങ്ങളിലായാണ് പ്രാരംഭമായി നാലു കുടുംബങ്ങള്‍ക്ക് കടകള്‍ സംവിധാനച്ചു നല്‍കിയത്. കൊളമംഗലം എം.ഇ.ടി സ്‌ക്കൂള്‍ മഴവില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായി നടപ്പാക്കിയ ‘കൂടൊരുക്കം’ പദ്ധതിലൂടെ സമാഹരിച്ച സാമ്പത്തിക സഹായത്തിലാണ് ഇന്നലെ സമര്‍പ്പിച്ച നാലു മഈശകളും.
രാവിലെ 10 മണിക്ക് പിലാക്കലില്‍ നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വര്‍ സമര്‍പ്പണോദ്ഘാടനം നടത്തി. .ചടങ്ങില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ.പി.ജമാല്‍ കരുളായി, ഉമര്‍ മുസ് ലിയാര്‍ ചാലിയാര്‍ സിദ്ധീഖ് സഖാഫി, ഷൗക്കത്ത് സഖാഫി, പി.കെ മുഹമ്മദ് ഷാഫി വെങ്ങാട് ,അന്‍വര്‍ വല്ലപ്പുഴ, യു.എം കുഞ്ഞാലന്‍ സഖാഫി, ടി.പി. ജമാലുദ്ധീന്‍, മഴവില്‍ ക്ലബ്ബ് സംസ്ഥാന കോ ഓഡിനേറ്റര്‍ മുഹമ്മദ് സ്വഫ് വാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍, മെമ്പര്‍ കെ.പി.ഷറഫുദ്ധീന്‍, കെ.കെ.മുഹാജീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണല്‍പ്പാടത്ത് വി എന്‍ ബാപ്പുട്ടി ദാരിമി, വി.എസ് ഫൈസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്വലാഹുദ്ധീന്‍ മാമാങ്കര, ഖാസിം ലത്വീഫി അറഫ മാനു ഹാജി, കെ.സലാഹുദ്ധീന്‍ ശാന്തിഗ്രാമില്‍ എം.അബ്ദു റഹ്മാന്‍ റശീദ് മുസ്ലിയാര്‍ മുണ്ടേരി, ഉബൈദ് ള്ള സഖാഫി ചുങ്കത്തറ എരുമമുണ്ടയില്‍ സയ്യിദ് ഹൈദരലി തങ്ങള്‍, മുഹമ്മദ് സഖാഫി ‘
ഫൈസല്‍ അഹ്സനി, മുഹമ്മദ് അമീന്‍, യൂനുസ് എന്‍, മുഹമ്മദ് റഫീഖ് നഈമി എന്നിവര്‍ സംസാരിച്ചു.
ശാന്തിഗ്രാമില്‍ നടന്ന മഈശ സമര്‍പ്പണം അലി സഖാഫി ഉദ്ഘാടനം ചെയ്തു..ഉബൈദുല്ല സഖാഫി, റശീദ് മുസ് ലിയാര്‍, ഉണ്ണിതങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
എരുമമുണ്ടയില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദറലി തങ്ങള്‍ താക്കോല്‍ ദാനവും പ്രാര്‍ത്ഥനയും നടത്തി. ശക്കീറലി എരുമമുണ്ട, മിന്‍ശാദ് നിസാമി, മുഹമ്മദ് സഖാഫി, സക്കീര്‍ വെള്ളി മിറ്റം, എന്നിവര്‍ സംസാരിച്ചു.

Sharing is caring!