താനൂര്‍ സ്വദേശിക്കെതിരെ ഭാര്‍ത്താവിനെതിരെ വ്യാജ മുത്തലാഖ് പരാതി നല്‍കിയെന്ന്

താനൂര്‍ സ്വദേശിക്കെതിരെ  ഭാര്‍ത്താവിനെതിരെ വ്യാജ മുത്തലാഖ്  പരാതി നല്‍കിയെന്ന്

മലപ്പുറം: തനിക്കെതിതെ വ്യാജ മുത്തലാഖ് പരാതി നല്‍കിയെന്ന ആരോപണവുമായി മലപ്പുറം താനൂര്‍ സ്വദേശി പി.അബ്ദുല്‍സമദ് രംഗത്ത്. താന്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന വ്യാജേന പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും മുത്തലാഖ് ചൊല്ലിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് അഡ്വ. കെ.കെ സൈതലവിക്കെതിരെ ആരോപണവിധേയനായ പി.അബ്ദു സമദ് പരപ്പനങ്ങാടി പൊലീസ് സേ്റ്റഷനില്‍ പരാതി നല്‍കി. 2017മാര്‍ച്ച് 30നാണ് അബ്ദുല്‍സമദും ആനങ്ങാടി സ്വദേശിനി പീടിയേക്കല്‍ ഫസീലയും തമ്മില്‍ വിവാഹിതരായത്. തുടര്‍ന്നു അടുത്ത വര്‍ഷംതന്നെ ഫസീല ഭര്‍ത്താവ് അബ്ദുല്‍സമദുമായി അകലുകയും സ്വന്തം വീട്ടില്‍ താമസമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അഡ്വ. കെ.കെ സൈതലവി പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തനിക്കെതിരെ മുത്തലാഖ് ചൊല്ലി എന്ന വ്യാജേന കേസ് ഫയല്‍ ചെയ്തതെന്നാണ് ഭര്‍ത്താവ് അബ്ദുല്‍സമദിന്റെ ആരോപണം. ഇതിനെതിരെയാണ് അബ്ദുല്‍സമദ് പരപ്പനങ്ങാടി പോലീസ് സേ്റ്റഷനിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചത്. തന്റെ ഭാര്യയുമായി ഗൂഡാലോചന നടത്തി ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്ത് തന്നെ ജയിലല്‍ അടക്കാനും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും നീക്കം നടത്തിയ വക്കീലിനെതിരെ കേരളാ ബാര്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് അബ്ദുസമദ് പറഞ്ഞു.

Sharing is caring!