ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് ഓണസദ്യ ഒരുക്കി മലപ്പുറത്തുകാരന് ബാബു

കൊളത്തൂര്‍: ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് ഓണസദ്യ ഒരുക്കി ബാബു മാതൃകയായി. വണ്ടുംതറ ജുമാമസ്ജിദില്‍ മത ബൗദ്ധിക വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് മുളയങ്കാവ് താഴത്തെ പുരക്കല്‍ നാഗന് മാസ്റ്ററുടെ മകനും മികച്ച കര്‍ഷകനുമായ ബാബു ഓണത്തോടനുബന്ധിച്ചു സ്നേഹ വിരുന്ന് ഒരുക്കിയത്. വിദ്വേശത്തിന്റെയും അകല്ച്ചയുടെയും ഈ കലുഷിതമായ കാലത്ത് മനുഷ്യ സ്നേഹത്തിന്റെയും പരസ്പര സഹവര്‍ത്തിത്തത്തിന്റെയും മഹിതമായ മാതൃക തീര്‍ത്ത ഓണസദ്യ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു എല്ലാ സമയത്തും പള്ളിയുമായും ഖത്തീബും ദര്‍സ് വിദ്യാര്‍ഥികളുമായും ബന്ധം പുലര്‍ത്തുന്ന ബാബു ഏട്ടന് മഹല്ല് കമ്മിറ്റി നടത്തുന്ന എല്ലാ പരിപാടികളിലും നിറസാന്നിധ്യമാണ്. അറിയപ്പെടുന്ന കര്ഷകന് കൂടിയായ ബാബു മഹല്ലിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് കഴിഞ്ഞ തവണ ദര്‍സ് വിദ്യാര്‍ഥികള്‍ക്കൊപ്പം വിളവിറക്കിയിരുന്നത് വാര്‍ത്ത പ്രാധന്യം നേടിയിരുന്നു. തന്റെ മത വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുമ്പോഴും ചുറ്റുമുള്ള മതങ്ങളെയും മനുഷ്യരെയും ഉള്‍ക്കൊള്ളാനും സ്നേഹവും സൗഹാര്‍ദ്ദവും നില നിറുത്തുകയും ചെയ്യുന്ന ബാബുവിന്റെ മാതൃകാ പ്രവര്‍ത്തനങ്ങളെ നാട്ടുകാര്‍ പലപ്പോഴും അഭിനന്ദിക്കാറുണ്ട്.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]