ദേശീയ സുബ്രതോ കപ്പില്‍ ഡല്‍ഹിയെ തകര്‍ത്ത് മലപ്പുറത്തിന്റെ സ്വന്തം ചേലേമ്പ്ര സ്കൂള്‍ ടീം
തേഞ്ഞിപ്പലം: സുബ്രതോ പാര്‍ക്ക് സേ്റ്റഡിയത്തില്‍ വെച്ച് നടന്ന അണ്ടര്‍ 17 അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ പൂള് ഇ യിലെ രണ്ടാമത്തെ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ്. ഐ.ബി.എസ്.ഒ ഡല്‍ഹിയെ 12-3 ന് തകര്‍ത്തു. മത്സരം തുടങ്ങി ആദ്യമിനുട്ടില്‍ തന്നെ കേരളം രണ്ടു ഗോളുകള്‍ നേടി ഡല്‍ഹിയെ ഞെട്ടിച്ചു. ഒന്നാം പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ എട്ടും ഗോളുകളാണ് കേരളം നേടിയത്. ഡല്‍ഹിയിലെ കനത്ത ചൂടിനെ കൂടി പ്രതിരോധിച്ച കേരള ടീമിനു വേണ്ടി വി.വി. ഫയാസ്, ടി.കെ. ബിന്‍ ജാസ് എന്നിവര്‍ ഹാട്രിക് നേടി. ഫയാസ് നാലു ഗോളുകളാണ് അടിച്ചത്. മുഹമ്മദ് റോഷല്‍, ഹാസിം, അബ്ദുള്‍ ഹാഫിസ്, നന്ദു കൃഷ്ണ, ബിച്ചു ബിജു എന്നിവര്‍ ഓരോ ഗോള്‍ വീതവും അടിച്ചു. അര ഡസനോളം അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ഇതിലും വലിയ മാര്‍ജിനില്‍ കേരളം ജയിച്ചേനേ. അടുത്ത മത്സരത്തില്‍ 11ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]